Wednesday, April 16, 2025 12:16 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് സമര്‍പ്പണം ഒക്ടോബര്‍ അഞ്ചിന്
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ പുനര്‍ നിര്‍മ്മിച്ച മാര്‍ക്കറ്റ് സമര്‍പ്പണം ഒക്ടോബര്‍ അഞ്ചിന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുത്ത് അധ്യക്ഷത വഹിക്കും.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ്കുമാര്‍, ബി. സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ്. ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രിപ്രവേശനം; മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് നിലവിലുളള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബര്‍ ഒന്നിന് മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍ നടക്കും.ആര്‍ക്കിടെക്ചര്‍ കോഴ്സില്‍ ആകെ മൂന്ന് ഒഴിവുകള്‍(ജനറല്‍ -2, എസ്.സി-1) , പോളിമര്‍ ടെക്നോളജി കോഴ്സില്‍ ആകെ മൂന്ന് ഒഴിവുകള്‍(ജനറല്‍ -1, മറ്റ് പിന്നോക്ക ഹിന്ദു-1, പട്ടികജാതി-1).പത്തനംതിട്ട ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും (അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓപ്ഷന്‍ നല്‍കിയിട്ടില്ലാത്തവര്‍ക്കും) സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 12 വരെ കോളജില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഒരു മണിക്ക് രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷാര്‍ഥികളെ ഉള്‍പ്പെടുത്തി സ്ഥാപന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും ഉച്ചയ്ക്ക് രണ്ടു മുതല്‍ മേല്‍ റാങ്ക് ലിസ്റ്റിന്‍ പ്രകാരം പ്രവേശന നടപടികള്‍ ആരംഭിക്കും.

പ്രവേശന നടപടികളില്‍ പങ്കെടുക്കുന്നവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.സി/എസ്.സി, ജാതി, വരുമാനം/നോണ്‍ ക്രീമിലിയര്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി), സാധുതയുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുളള എല്ലാ അസല്‍ രേഖകളും നിര്‍ദ്ദേശിച്ചിട്ടുളള ഫീസുമായി കോളജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ പ്രവേശനനടപടികളുടെ ഓപ്ഷന്‍ ഹെല്പ് ഡെസ്‌ക് 30 മുതല്‍ പ്രവര്‍ത്തിക്കും
ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ പ്രവേശനനടപടികളുടെ (KEAM 2020) ഓപ്ഷന്‍ ഹെല്‍പ്‌ഡെസ്‌ക് ആയി കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ സൗകര്യാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി കോളേജില്‍ ഹെല്‍പ് ഡെസ്‌ക് സജീകരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ പ്രവേശനവുമായിബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഓപ്ഷനുകള്‍ അനായാസേന നല്‍കുന്നതിനും വിവിധ കോളേജുകളില്‍ ലഭ്യമായ ബ്രാഞ്ചുകളുടെയും സീറ്റുകളുടെയും സംബന്ധിച്ചുള്ള വിവരങ്ങളും പൂര്‍ണമായും സൗജന്യമായി ഹെല്‍പ് ഡെസ്‌കില്‍ നിന്നും ഇന്നു(സെപ്റ്റംബര്‍ 30) മുതല്‍ ലഭിക്കും. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ www.cek.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നോ 9496108494, 9447402630, 8547005034, 0469-2677890, 2678983 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ അറിയാം.

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ കോളേജില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ സയന്‍സ്&എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്&കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍&ഇലട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും മാനേജ്മന്റ് സീറ്റിലേക്കും ഓപ്ഷന്‍ നല്‍കാം. കോളേജിലെ മെറിറ്റ് സീറ്റിലേക്കും മാനേജ്‌മെന്റ് സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്തുന്നത് എന്‍ട്രന്‍സ് പരീക്ഷ കമ്മിഷണര്‍ KEAM 2020 ല്‍ കൂടിയാണ്. കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെ KEAM 2020 ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ കോഡ് ആണ്.
അപേക്ഷാഫോം വിതരണം ഇന്നു മുതല്‍

ഐഎച്ച്ആര്‍ഡിയുടെ അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള അപേക്ഷാഫോം വിതരണം 30 ന് ആരംഭിക്കും. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ അയിരൂരിലാണ്‌ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്കാണ് പുതുതായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എസ്സി / എസ്ടി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ഇളവ് ലഭിക്കും.അപേക്ഷാ ഫോമിന്റെ വിതരണ ഉദ്ഘാടനം സെപ്റ്റംബര്‍ 30ന്  രാവിലെ പത്തിന് ഓഫീസായി പ്രവര്‍ത്തിക്കുന്ന കുരുടാ മണ്ണില്‍ ഓഡിറ്റോറിയത്തില്‍ രാജു എബ്രഹാം എംഎല്‍എ നിര്‍വഹിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8921379224 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അറിയിക്കണം
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍, ഏജന്റുമാര്‍ എന്നിവര്‍ ജില്ലയിലെ അതാത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ ലേബര്‍ ഓഫീസിലേയോ ടെലഫോണ്‍ നമ്പരില്‍ അറിയിക്കണം. കൂടാതെ തൊഴിലാളികളുടെ ക്വാറന്റൈന്‍ സൗകര്യം, ഭക്ഷണം, മരുന്ന്, ഗതാഗത സൗകര്യം, മറ്റ് ചെലവുകള്‍ തുടങ്ങിയവ കൂടി ഉറപ്പു വരുത്തണം. അതിഥി തൊഴിലാളികളുമായി നേരിട്ട് ബന്ധമുളള വ്യക്തികളും സ്ഥാപനങ്ങളും തൊഴിലുടമകളും വിവരം യഥാസമയം അറിയിക്കാത്ത പക്ഷം അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, പത്തനംതിട്ട – 8547655373, (0468 2223074),അടൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655377, (04734 225854), തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655375, ( 0469 2700035), മല്ലപ്പളളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655376, (0469 2784910), റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655374, (04735 223141 ) പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ് – 8547655259, (0468 2222234) എന്നീ നമ്പരുകളില്‍ വിവരങ്ങള്‍ കൈമാറാം.

പരാജിതര്‍ക്കും പഠനം മുടങ്ങിയവര്‍ക്കുമൊപ്പം ‘ഹോപ്’ മായി പോലീസ്
എസ് എസ് എല്‍ സി, പ്ലസ് ടു പഠനം പലകാരണങ്ങളാല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും പരീക്ഷകളില്‍ പരാജയപ്പെട്ടവരെയും ഒപ്പംനിന്നു വിജയതീരത്ത് എത്തിക്കാന്‍ പോലീസ്. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ഹോപ്പ് (ഹെല്‍പ്പിങ് അതേര്‍സ് ടു പ്രൊമോട്ട് എഡ്യൂക്കേഷന്‍)പദ്ധതിയിലൂടെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അവര്‍ക്കു പഠനം പൂത്തിയാക്കി പരീക്ഷകളെഴുതാനും വിജയത്തിലെത്താനും വേണ്ട സഹായംനല്‍കി വരികയും ചെയ്യുന്നു. ഈ വര്‍ഷവും പദ്ധതി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഹെഡ് ക്വാര്‍ട്ടര്‍ ഐ.ജി:പി.വിജയന്‍ സംസ്ഥാന നോഡല്‍ ഓഫീസറായ ഹോപ്പ് പദ്ധതി കഴിഞ്ഞവര്‍ഷവും ജില്ലാപോലീസ് വിജകരമായി നടപ്പാക്കിയിരുന്നു. പദ്ധതിയില്‍ ചേരാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും താല്പര്യമുള്ള കുട്ടികള്‍ ജില്ല പോലീസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ ജില്ലാ പോലീസ് അഡീഷണല്‍ എസ്.പി:എ.യു സുനില്‍കുമാറാണ്. കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ താല്പര്യമുള്ള അധ്യാപകര്‍ വിവരം അറിയിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

കേരള മീഡിയ അക്കാദമി പ്രവേശനം: ഇന്റര്‍വ്യു ഒക്ടോബര്‍ 7 മുതല്‍
കേരള മീഡിയ അക്കാദമി 2020 – 2021 അധ്യയന വര്‍ഷം നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമാ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. ഇന്റര്‍വ്യൂവിന്റെ സമയവും മറ്റ് വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേര്‍ റവന്യൂ ടവറിലെ ലിഫ്റ്റിൽ കുടുങ്ങി

0
അടൂർ : റവന്യൂടവറിലെ ലിഫ്റ്റ് തകരാറിലായതോടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ...

നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിലെ അൻപൊലി ഉത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0
നെടുമ്പ്രം : പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് സമാപനദിവസമായ വെള്ളിയാഴ്ച വൈകിട്ട്...

വയഡക്ടിന്റെ ഭാഗം ലോറിയിൽ നിന്ന് മറിഞ്ഞു വീണ് അപകടം ; ഡ്രൈവർ മരിച്ചു

0
ബെം​ഗളൂരു : ബെംഗളുരുവില്‍ മെട്രോയുടെ നിർമാണത്തിനായി കൊണ്ട് പോവുകയായിരുന്ന വയഡക്ടിന്റെ ഭാഗം...

സൗ​ദി​യി​ൽ കാ​റും മി​നി ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളിക്ക് ദാരുണാന്ത്യം

0
റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ അ​ൽ ഗാ​ത്ത്- മി​ദ്ന​ബ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട്...