മെറ്റല്‍ ബോര്‍ഡുകള്‍ തയാറാക്കി സ്ഥാപിക്കുന്നതിന് ആരോഗ്യ വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222642
ലാബ് റീ ഏജന്റ്സ് വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍/ വിതരണക്കാര്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222642
മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിവിധ അളവുകളിലുള്ള മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകള്‍ റീഫിറ്റ് ചെയ്തത് വിതരണം ചെയ്യുന്നതിന് അംഗീകൃത മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് നിര്‍മ്മാതാക്കള്‍/ വിതരണക്കാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ജി.എസ്.ടി രജിസ്ട്രേഷന്‍, ഡഗ്സ് കണ്‍ട്രോളറുടെ അനുമതി പത്രം മറ്റ് അവശ്യ അനുമതികളും ഉണ്ടായിരിക്കേണ്ടതാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222642
അട്ടക്കുളം പാലം നിര്‍മാണത്തിന് ഭരണാനുമതി
ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ പെട്ട അട്ടക്കുളം പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. 1.61 കോടി രൂപയ്ക്കാണ് പാലം നിര്‍മിക്കാന്‍ അനുമതി ലഭ്യമായിട്ടുള്ളത്.
നെടുങ്കുന്നം കുളത്തൂര്‍മുഴി റോഡില്‍ പുന്നവേലി ഹൈസ്‌ക്കൂളിനു സമീപം നിലവിലുള്ള പാലം, വീതി കുറഞ്ഞ് ഒരു വരി മാത്രം ഗതാഗതം നടത്താവുന്നതും ജീര്‍ണാവസ്ഥയിലുമാണ്. ഇത് പൊളിച്ച് പുതുതായി നിര്‍മിക്കുന്ന പാലത്തിന് 17.50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയുള്ള നടപ്പാതയും ഉള്‍പ്പെടും. ഉടന്‍ തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ വിളിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
തൊഴില്‍ വൈദഗ്ധ്യമുളളവരുടെ സേവനങ്ങള്‍ക്ക് സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍
ദൈനംദിന ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യമുളളവരുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കി ‘സ്‌കില്‍ രജിസ്ട്രി’ മൊബൈല്‍ ആപ്ലിക്കേഷന്‍. വിദഗ്ധ തൊഴിലാളികളുടെ സ്‌കില്‍ രജിസ്ട്രി രൂപീകരണത്തിലൂടെ പ്ലംബര്‍, ഇലക് ട്രീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍ എന്നിങ്ങനെ 42 സേവന മേഖലകളിലായി വിദഗ്ധരുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഒരു വിരല്‍ തുമ്പില്‍ ലഭ്യമാകും.
തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ആയും ഇവരുടെ സേവനം ആവശ്യമുള്ളവര്‍ക്ക് കസ്റ്റമറായും ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുളള സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്പ്മെന്റ് മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, കുടുംബശ്രീ, എന്നിവയുടെ സഹകരണത്തോടെയാണ് സ്‌കില്‍ രജിസ്ട്രിയുടെ പ്രവര്‍ത്തനം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ നല്‍കി സര്‍വീസ് പ്രൊവൈഡറായോ കസ്റ്റമറായോ രജിസ്റ്റര്‍ ചെയ്യാം. സര്‍വീസ് പ്രൊവൈഡര്‍ക്ക് തങ്ങളുടെ സേവന മേഖല, പ്രവര്‍ത്തിപരിചയം, സേവനം ലഭ്യമാക്കുന്ന സ്ഥലങ്ങള്‍ (ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്) സര്‍വീസ്ചാര്‍ജ് എന്നിവ രേഖപ്പെടുത്തി, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം.
പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഓരോ മേഖലകളിലേയും തൊഴില്‍ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് റേറ്റിംഗ് നല്‍കാം. കോവിഡ് 19 -ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്കും ലോക്ക്ഡൗണില്‍ തൊഴിലില്ലാതെ വലഞ്ഞുപോയ ദൈനംദിന ഗാര്‍ഹിക, വ്യാവസായിക തൊഴിലാളികള്‍ക്കും തൊഴിലാളികളെ തേടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സ്‌കില്‍ രജിസ്ട്രിയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താം. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് 7306461894, 0471-2735949 എന്നീ ഫോണ്‍ നമ്പരുകളിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.
ജില്ലാ ആസൂത്രണ സമിതി യോഗം 5 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം അഞ്ചിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ ലൈനായി ചേരും.
ഇ ഒ സി ടെക്‌നീഷ്യന്‍; അപേക്ഷാ തീയതി നീട്ടി
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ,നിലയ്ക്കല്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ഒഴിവുളള ഇ.ഒ.സി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുളള തീയതി ഈ മാസം അഞ്ചു വരെ നീട്ടി.
വെണ്ണിക്കുളം പോളിടെക്‌നിക്ക് പ്രവേശനം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്കില്‍ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ്, പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഈ മാസം അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലു വരെ എല്ലാ ബ്രാഞ്ചുകളിലേക്കും രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
നിലവിലെ അലോട്ട്‌മെന്റ് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകളുമായി ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഈ മാസം ആറിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലു വരെ ആട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കും ഈ മാസം ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലു വരെ സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കും ഈ മാസം പത്തിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലു വരെ മേല്‍ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളിലേയും വിദ്യാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും രജിസ്‌ട്രേഷന്‍ നടപടികള്‍.
അപേക്ഷ ക്ഷണിച്ചു
ഇലവുംതിട്ട മെഴുവേലി ഗവ. ഐ.ടി.ഐ (വനിത)യില്‍ 2020 ഓഗസ്റ്റില്‍ അഡ്മിഷന്‍ ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) എന്നീ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2259952, 9446113670, 9447139847.
ദര്‍ഘാസ് ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ ട്രാക്ടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള ഫോറം അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. കവറിന് പുറത്ത് ട്രാക്ടര്‍ ട്രെയിലര്‍ സപ്ലൈ ചെയ്യുന്നതിനുളള ദര്‍ഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം നാലിന് വൈകിട്ട് മൂന്നിന് മുന്‍പ്. വിശദവിവരങ്ങള്‍ക്ക് 04734 224827.
ഷോര്‍ട്ട് ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ നിയോഗിക്കുന്ന വിശുദ്ധിസേനാ അംഗങ്ങള്‍ക്ക് യൂണിഫോമില്‍ (370 എണ്ണം) എസ്.എസ്.എസ് മുദ്ര, അയ്യപ്പന്റെ മുദ്ര, വിശുദ്ധി സേന എന്നിവ സ്‌ക്രീന്‍ പ്രിന്റ് ചെയ്തു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. യൂണിഫോം മുദ്ര, സ്‌ക്രീന്‍ പ്രിന്റിംഗ് എന്നിവ രേഖപ്പെടുത്തിയ ടെന്‍ഡര്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം നാലിന് വൈകിട്ട് മൂന്നിന് മുന്‍പ്. വിശദവിവരങ്ങള്‍ക്ക് 04734-224827.
ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പുല്‍പ്പായ, കമ്പിചൂല്, മാന്തി, ഈര്‍ക്കില്‍ ചൂല് , ഈറകുട്ട, തോര്‍ത്ത് തുടങ്ങി 13 തരം സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറിന് പുറത്ത് സാനിട്ടേഷന്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനുളള ദര്‍ഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം. അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം നാലിന് വൈകിട്ട് മൂന്നിന് മുന്‍പ്. വിശദവിവരങ്ങള്‍ക്ക് 04734 224827.
ലേലം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്ത് നില്‍ക്കുന്ന നാല് തേക്കുമരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഈ മാസം 20 ന് പകല്‍ 12 ന് ലേലം നടക്കും. ഈ മാസം നാലു മുതല്‍ ദര്‍ഘാസ് ഫോറം ലഭ്യമാകും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19 ന് വൈകിട്ട് മൂന്നു വരെ. ഫോണ്‍. 04735 231900.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെക്ഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടി കെയര്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ,ഫിറ്റ്‌നെസ് ട്രെയിനിംഗ് , അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക്‌സ് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ്, സംഗീത ഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്ട്, പഞ്ചകര്‍മ അസിസ്റ്റന്‍സ്, ലൈഫ് എഞ്ചിനീയറിംഗ്, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, അറബി , ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.ടി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും , സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്. 18 വയസിന് മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in / www.src.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. ബന്ധപ്പെടേണ്ട വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ,തിരുവനന്തപുരം695033.ഫോണ്‍:0471 2325101, 2326101,8281114464.ഇമെയില്‍-keralasrc.gmail.com, [email protected].