ചര്‍ച്ച പരാജയം ; മുക്കത്ത് സിപിഐ-സിപിഎം രണ്ടു തട്ടില്‍

For full experience, Download our mobile application:
Get it on Google Play

മുക്കം: തദ്ദേശതെരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ ഉള്‍പ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഐ ഇടത് മുന്നണിക്ക് പുറത്തേക്ക്. സീറ്റിനെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

മുക്കം നഗരസഭയിലും കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലുമാണ് രണ്ടു പാര്‍ട്ടികളും തമ്മില്‍ സീറ്റിനെചൊല്ലി കലഹം തുടരുന്നത്. മുക്കത്ത് ഇരു പാര്‍ട്ടികളുടെയും നേതൃത്വം ചര്‍ച്ച ചെയ്ത് നല്‍കിയ സീറ്റില്‍ സിപിഐ ജില്ല നേതാവ് മത്സരത്തിനൊരുങ്ങിയപ്പോള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുകയും ഡിവൈഎഫ്‌ഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സീറ്റ് നല്‍കിയപ്പോള്‍ സിപിഐ അവിടെ എഐടിയുസി നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സിപിഎം ഒരു സിറ്റിങ് കൗണ്‍സിലറെ തന്നെ രംഗത്തിറക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ സിപിഐക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം നടത്തിയ അവസാന ശ്രമവുമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ മുക്കത്ത് നേരത്തെ അനുവദിച്ച സീറ്റിലല്ലാതെ മത്സരത്തിനില്ലെന്നാണ് സിപിഐ വ്യക്തമാക്കിയത്.

അനുരഞ്ജനശ്രമം പരാജയപ്പെട്ടതോടെ സിപിഐ മുന്നണിയില്‍ നിന്നു പുറത്താവുന്ന സ്ഥിതിയാണ്. ആകെ പ്രതികൂല രാഷ്ട്രീയ കലാവസ്ഥ നേരിടുന്ന സിപിഎമ്മിന് സിപിഐയുടെ എതിര്‍പ്പ് മറ്റൊരു പ്രഹരമായിരിക്കുകയാണ്. മുക്കത്ത് ഏറെ കാലമായി മുന്നണിയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നത് സിപിഐ ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...