ബാലാവകാശ വാരാചരണം 14 മുതല്‍ 20 വരെ
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ദേശീയ ശിശുദിനമായ നാളെ മുതല്‍ ഈ മാസം 20 വരെ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലും വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ശിശു ദിനാഘോഷം 14 രാവിലെ 11ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 27 ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടിപ്രധാനമന്ത്രിമാരുമായി സംവദിക്കും.
നവംബര്‍ 16 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുന്നതിനും, കോവിഡ്കാലത്ത് പാലിക്കേണ്ട ആരോഗ്യപരമായ ശീലങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണ പരിപാടി നടക്കും. ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളില്‍ നിന്നും മികച്ച കുട്ടിഷെഫ് 2020 നെ തെരഞ്ഞെടുക്കുന്നതിന്് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്ന മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ മത്സരവും നടക്കും.
നവംബര്‍ 17 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തിനായി ഭക്ഷണ ക്രമീകരണം എങ്ങനെ സാധ്യമാക്കാം എന്നതിനെ സംബന്ധിച്ച് ക്ലാസ്.
നവംബര്‍ 18 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായുളള യോഗ പരിശീലനം നടക്കും. നവംബര്‍ 19-ന് കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയ രസകരവും തമാശയും നിറഞ്ഞ ഫോട്ടോഗ്രാഫിമത്സരം. നവംബര്‍ 20 ന് ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി ജീവിത നൈപുണ്യ വികസനം പരിശീലന പരിപാടി. നവംബര്‍ 21 ന് ട്രാഫിക് നിയമത്തെക്കുറിച്ചുളള ബോധവത്കരണ പരിപാടിയും നടക്കും. കൂടാതെ ജില്ലയിലെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും.
ഐടിഐ പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ വയര്‍മാന്‍, വെല്‍ഡര്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ പ്രവേശനത്തിനായി ഓപ്പണ്‍ കാറ്റഗറി, ഈഴവ-180 ന് മുകളിലും പട്ടികജാതി, മുസ്ലിം, മറ്റ് പിന്നോക്ക ഹിന്ദു -170ന് മുകളിലും, ലാറ്റിന്‍, മറ്റു പിന്നോക്ക ക്രൈസ്തവര്‍ 190 ന് മുകളിലും ജവാന്‍, പട്ടിക വര്‍ഗം, മുന്നോക്കക്കാരില്‍ പിന്നോക്കക്കാര്‍ മുഴുവന്‍ പേരും നവംബര്‍ 16 ന് രാവിലെ 10 ന്് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://www.itichengannur.kerala.gov.in/.
രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ
എംപ്ലോയ്മെന്റ് രജ്സ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് ഉത്തരവായി. ഉദ്യോഗാര്‍ഥികള്‍ക്ക് മുടങ്ങിയ രജിസ്ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റില്‍ ഈ മാസം മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി പുതുക്കാം.
ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ്വെയര്‍ മുഖേന നല്‍കണം. ഇതിന് ആവശ്യമായ ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍നിന്നും അതത് സ്ഥാപനങ്ങളില്‍ എത്തിച്ചു നല്‍കും. ഇതിനായി ഇന്നും നാളെയും (നവംബര്‍ 14, 15 തീയതികളില്‍) സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയുടെ മേധാവികള്‍ തങ്ങളുടെ ഓഫീസില്‍ ഹാജരാകുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ കൈപ്പറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ജില്ലാ നോഡല്‍ ഓഫീസറും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായ അലക്സ് പി. തോമസ് അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിംഗ് 2020-21 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നേഴ്‌സിംഗ് /ബി.എസ്.സി നേഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30. അപേക്ഷാ ഫോറം www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. ഫോണ്‍ : 9745156700, 9605770068.