ശ​ബ​രി​മ​ല​യി​ല്‍ ഒ​രേ സ​മ​യം നാ​ല് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ണ്ഡ​ല​കാ​ലം തിങ്കളാഴ്ച ​ആ​രം​ഭി​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല​യി​ല്‍ ഒ​രേ സ​മ​യം നാ​ല് എസ്പിമാരു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്കും. മ​ണ്ഡ​ല- മ​ക​ര വി​ള​ക്കു കാ​ല​ത്തു നാ​ലു ഘട്ടമായാണ്  പോ​ലീ​സ് ക്ര​മീ​ക​ര​ണം. ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി​യും റേ​ഞ്ച് ഡി​ഐ​ജി​യും മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. കോ​വി​ഡ് കാ​ല​ത്തു ക​ര്‍​ശ​ന നിയന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല ദ​ര്‍​ശ​ന ക്രമീകരണം ഒ​രു​ക്കു​ക.

ഞായറാഴ്ച മു​ത​ല്‍ ന​വം​ബ​ര്‍ 30 വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ല്‍ എ​സ്പി​മാ​രാ​യ ആ​ര്‍. സു​കേ​ശ​ന്‍, ബി. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​ന്നി​ധാ​ന​ത്തു ചു​മ​ത​ല. കെ.​എം. സാ​ബു ​മാ​ത്യു, കെ.​എ​ല്‍. ജോ​ണ്‍​കു​ട്ടി എ​ന്നി​വ​ര്‍​ക്കു പമ്പയു​ടെ ചു​മ​ത​ല ന​ല്‍​കി.ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 15 വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ബി.​കെ. പ്ര​ശാ​ന്ത​ന്‍ കാ​ണി, കെ.​എ​സ്. സുദര്‍ശനന്‍ എ​ന്നി​വ​ര്‍​ക്കു സ​ന്നി​ധാ​ന​ത്തി​ന്റെ​യും കെ.​കെ. അ​ജി, എ. ​ഷാ​ന​വാ​സ് എ​ന്നി​വ​ര്‍​ക്കു പ​മ്പ​യു​ടെ​യും ചു​മ​ത​ല​യു​ണ്ടാ​കും.

ഡി​സം​ബ​ര്‍ 16 മു​ത​ല്‍ 31 വ​രെ​യു​ള്ള മൂ​ന്നാ​ഘ​ട്ട​ത്തി​ല്‍ എ.​എ​സ്. രാ​ജു, കെ.​വി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍​ക്കു സന്നി​ധാ​ന​ത്തി​ന്റെ​യും എം.​സി. ദേ​വ​സ്യ, എ​സ്. ദേ​വ​മ​നോ​ഹ​ര്‍ എ​ന്നി​വ​ര്‍​ക്കു പ​മ്പ​യു​ടെ​യും ചുമതലയുണ്ടാകും. അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​സ്. ന​വ​നീ​ത് ശ​ര്‍​മ, ഇ.​എ​സ്. ബി​ജി​മോ​ന്‍, വി. ​അ​ജി​ത്ത് എന്നിവ​ര്‍​ക്കു സ​ന്നി​ധാ​ന​ത്തേ​യും കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​സി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍​ക്കു പ​മ്പയി​ലേ​യും ചു​മ​ത​ല ന​ല്‍​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​റ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...