അലങ്കാര കേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ അലങ്കാര കേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നല്‍കുന്നു. വിപ്പിങ്ങ്, ഫ്രോസ്റ്റിങ്ങ്, ഗനാഷേ, പൈപ്പിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ് പരിശീലിപ്പിക്കുന്നത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. അവസാന തീയതി ഡിസംബര്‍ 4 ഉച്ചയ്ക്ക് 1 മണി.
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ വിവിധ ഡിപ്ലോമ കോഴ്സിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഈ മാസം നാലിന് നടക്കും. വിദ്യാര്‍ഥികള്‍ രാവിലെ 10ന് മുന്‍പ് രക്ഷകര്‍ത്താവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടണം. വിശദവിവരങ്ങള്‍ക്ക് polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫീസാനുകൂല്യം ലഭ്യമായ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവ് ഉണ്ടായിരിക്കും. ഫോണ്‍ :9496425892, 9961040512
ജില്ലയിലെ ആവശ്യ സാധന റേഷന്‍ കിറ്റ് വിതരണം നടക്കും
ജില്ലയിലെ എല്ലാ താലൂക്കുകളിലും നവംബര്‍ മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം അഞ്ചുവരെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും. ഒക്ടോബറിലെ ആവശ്യ സാധന കിറ്റുകള്‍ ഈ മാസം അഞ്ചുവരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കും. ഡിസംബര്‍ മാസത്തെ കിറ്റുകള്‍ 3 മുതല്‍ ലഭിക്കും. ഫോണ്‍: 9188527317, 9447563527, 04682222612, 2320509
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു
തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ത്തിട്ടുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ആരംഭിച്ചതായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ടര്‍മാര്‍ക്ക് ഓഫീസ് സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാം.
സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളജിലെ 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഈമാസം നാലിന് നടക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ രാവിലെ ഒന്‍പതിനും 10.30നും ഇടയ്ക്ക് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
രണ്ടാം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗപരിമിതര്‍ (പി.എച്ച്), കുടുംബി, ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍, എസ്.ടി വിഭാഗക്കാര്‍ രാവിലെ 9.30ന് മുന്‍പായി കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.അഡ്മിഷന്‍ സമയത്ത് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ ഫീസ് ഇനത്തില്‍ 3190രൂപ എ.റ്റി.എം കാര്‍ഡ് മുഖേനയും പി.റ്റി.എ ഫണ്ട് പണമായും കയ്യില്‍ കരുതണം. മറ്റ് പോളിടെക്നിക്ക് കോളജുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും, ഫീസ് രസീതും ഹാജരാക്കണം. കോവിഡ് പ്രോട്ടോകോള്‍ എല്ലാ വിദ്യാഥികളും ക്യത്യമായി പാലിക്കണം. സീറ്റ് വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അഡ്മിഷന്‍ ഷെഡ്യൂള്‍ www.gpcvennikulam.ac.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 3 വൈകിട്ട് നാലിന് ശേഷം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495204101, 9447113892.
സ്പോട്ട് അഡ്മിഷന്‍
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ എന്നീ മെട്രിക്ക് ട്രേഡുകളിലും, പ്ലംബര്‍ നോണ്‍ മെട്രിക്ക് ട്രേഡിലും ഏതാനും ഒഴിവുകളുണ്ട്. 2020-21 അധ്യയന വര്‍ഷത്തെ ഐ.ടി.ഐ അഡ്മിഷന് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ഡിസംബര്‍ 3 ന് രാവിലെ 11ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ സ്പോട്ട് അഡ്മിഷന് ഹാജരാകണം. ഫോണ്‍-04682258710
മുന്നോക്ക സമുദായങ്ങളിലെ സംവരണം: നിയമനത്തിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10% സംവരണം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കിയിട്ടുണ്ട്. ഈ സഹാചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങള്‍ക്ക് (സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും) 10% സംവരണം ലഭിക്കുന്നതിനായി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇത്തരം ഒഴിവുകളുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച സാക്ഷ്യപത്രം തഹസില്‍ദാരില്‍ താഴെയല്ലാത്ത റവന്യൂ അധികാരിയില്‍ നിന്നും ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് പരിഗണിക്കൂവെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍, കപ്പാസിറ്റര്‍ പാനല്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍, കപ്പാസിറ്റര്‍ പാനല്‍ എന്നിവ സര്‍വീസ് ചെയ്യുന്നതിന് അംഗീകൃത വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 10ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468 2222364.
കുളനട പോസ്റ്റ് ഓഫീസ് അക്കൗണ്ട് : പരാതികള്‍ അറിയിക്കാം
കുളനട പോസ്റ്റ് ഓഫീസിലെ എംപികെബിവൈ ഏജന്റ് പരേതയായ അമ്പിളി ജി നായര്‍ മുഖേന ആരംഭിച്ച അക്കൗണ്ടുകളുടെ ഉടമസ്ഥര്‍ക്ക് അവരുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുള്ള പക്ഷം ആവശ്യമായ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്കായി പാസ്ബുക്ക്, അസലാസ് കാര്‍ഡ്, ഐഡി പൂഫ് എന്നീ മതിയായ അസല്‍ (ഒറിജിനല്‍) രേഖകളുമായി എഎസ്പി, പത്തനംതിട്ട സബ് ഡിവിഷണല്‍ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ഈ മാസം 15 നകം സ്വീകരിക്കണം. അല്ലാത്ത പക്ഷം പൊതുജനത്തില്‍ നിന്നും മറ്റുപരാതികള്‍ ഒന്നും തന്നെ ഇല്ലായെന്ന് കണക്കാക്കുന്നതാണെന്ന് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
സ്പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ 2020-21 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഈമാസം നാലിന് നടക്കും. സ്പോട്ട് അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം രാവിലെ 10ന് മുന്‍പ് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാര്‍ഡും പി.ടി.എ ഫണ്ടിനും, യൂണിഫോമിനുള്ള തുക പണമായും കയ്യില്‍ കരുതണം. കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതാണ്.
സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലെഡ് സയന്‍സില്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം. വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം 15. വിശദ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ : 0468 2382280,8547005074, 9645127298.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാന ഘട്ടം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമല്ലായെങ്കില്‍ അവര്‍ക്കായി പ്രത്യേകം തിരിച്ചറിയല്‍ രേഖ ഡിസംബര്‍ 3 മുതല്‍ ഏഴുവരെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ടര്‍മാര്‍ നേരിട്ട് ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ഫോണ്‍-04734 240637
വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് നടക്കും
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടേയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടേയും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് അടൂര്‍ കേരള യൂണിവേഴ്സിറ്റി ബി.എഡ് സെന്ററില്‍ 4ന് രാവിലെ എട്ട് മുതല്‍ നടക്കും. സ്ഥാനാര്‍ഥികള്‍/ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ഹാജരാകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള നിയമനം പൂര്‍ത്തിയായി. ഇതുവരെ പരിശീലന പരിപാടികള്‍ക്ക് ഹാജരായിട്ടില്ലാത്ത പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ (റിസര്‍വില്‍ നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) എന്നിവര്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഡിസംബര്‍ നാലിന് രാവിലെ 9.30 ന് പരിശീലന പരിപാടിക്കായി ഹാജരാകണം. യഥാസമയം ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായ അലക്സ് പി. തോമസ് അറിയിച്ചു.
വോട്ടിംഗ് മെഷീന്‍ സെറ്റിംഗ് നടക്കും
തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭയിലെ ഒന്നു മുതല്‍ 39 വരെയുള്ള വാര്‍ഡുകളിലെ ഇലക്ട്രോണിക്ക് മെഷീന്‍ സെറ്റിംഗ് 4ന് രാവിലെ ഒന്‍പതിന് തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എത്തണം.