പത്തനംതിട്ടയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്തുനിന്നു വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 52 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട് മേലൂട്) 11
2 പന്തളം (മുടിയൂര്‍കോണം, പന്തളം, തോന്നല്ലൂര്‍, പൂഴിക്കാട്) 6
3 പത്തനംതിട്ട (അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, പുത്തന്‍പീടിക) 14
4 തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, അഴിയിടത്തുചിറ, ചുമത്ര, തുകലശേരി) 19
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ആറന്മുള, കുറിച്ചിമുട്ടം, മല്ലപ്പുഴശേരി) 7
7 അരുവാപുലം (അരുവാപുലം, നെല്ലിക്കാപാറ) 2
8 അയിരൂര്‍ (അയിരൂര്‍, കൈതകോടി, വെളളിയറ) 9
9 ചിറ്റാര്‍ 1
10 ഏറത്ത് (പുതുശേരിഭാഗം, മണക്കാല, വടക്കടത്തുകാവ്) 10
11 ഇലന്തൂര്‍ (ഇലന്തൂര്‍) 2
12 ഏനാദിമംഗലം (ഏനാദിമംഗലം, പുതുവല്‍, മങ്ങാട്, മാരൂര്‍) 4
13 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 10
14 ഏഴംകുളം (നെടുമണ്‍, അറുകാലിക്കല്‍ വെസ്റ്റ്, തേപ്പുപാറ, വയല, ഇളങ്ങമംഗലം, ഏനാത്ത്) 14
15 കടമ്പനാട് (തുവയൂര്‍, നെല്ലിമുകള്‍, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 13
16 കടപ്ര (വളഞ്ഞവട്ടം) 2
17 കലഞ്ഞൂര്‍ (അതിരുങ്കല്‍, കൂടല്‍, കലഞ്ഞൂര്‍) 6
18 കല്ലൂപ്പാറ (പുതുശേരി, പരിയാരം, കടമാന്‍കുളം) 11
19 കവിയൂര്‍ 1
20 കൊടുമണ്‍ (ഇടത്തിട്ട, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്) 9
21 കോയിപ്രം (കുമ്പനാട്, കോയിപ്രം) 3
22 കോന്നി (മങ്ങാരം, അതുമ്പുംകുളം, പയ്യനാമണ്‍, കോന്നി) 7
23 കൊറ്റനാട് (കൊറ്റനാട്) 14
24 കോഴഞ്ചേരി (കോഴഞ്ചേരി) 3
25 കുളനട (ഉളളന്നൂര്‍, കുളനട) 2
26 കുന്നന്താനം (മാന്താനം) 5
27 കുറ്റൂര്‍ (വെസ്റ്റ് ഓതറ, തെങ്ങേലി, വെണ്‍പാല, തലയാര്‍) 10
28 മലയാലപ്പുഴ (കിഴക്കുപുറം, ഏറം, വെട്ടൂര്‍) 5
29 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, ചെങ്ങരൂര്‍, നാരകത്താണി) 5
30 മല്ലപ്പുഴശേരി 1
31 മെഴുവേലി (കൈപ്പുഴ) 2
32 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 3
33 നാരങ്ങാനം (നാരങ്ങാനം) 3
34 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 2
35 നിരണം 1
36 ഓമല്ലൂര്‍ (പന്ന്യാലി, ഓമല്ലൂര്‍) 4
37 പള്ളിക്കല്‍ (പഴകുളം, പെരിങ്ങനാട്, മുണ്ടപ്പളളി, കൈതയ്ക്കല്‍, പതിനാലാംമൈല്‍) 11
38 പന്തളം-തെക്കേക്കര (മല്ലിക, പാറക്കര, മാമ്മൂട്, പൊങ്ങലടി) 4
39 പെരിങ്ങര (മേപ്രാല്‍) 2
40 പ്രമാടം (ളാക്കൂര്‍, പ്രമാടം, വെളളപ്പാറ) 3
41 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 7
42 റാന്നി (റാന്നി, തോട്ടമണ്‍, മന്ദിരം) 8
43 റാന്നി പഴവങ്ങാടി (കരികുളം, പഴവങ്ങാടി) 2
44 റാന്നി അങ്ങാടി (അങ്ങാടി, നെല്ലിയ്ക്കാമണ്‍) 9
45 റാന്നി പെരുനാട് (പമ്പ, റാന്നി-പെരുനാട്, അടിച്ചിപ്പുഴ) 14
46 തോട്ടപ്പുഴശേരി (ചിറയിറമ്പ്) 6
47 തുമ്പമണ്‍ (തുമ്പമണ്‍) 2
48 വടശേരിക്കര (പേഴുംപാറ) 3
49 വളളിക്കോട് (വളളിക്കോട്, കൈപ്പട്ടൂര്‍) 3
50 വെച്ചൂച്ചിറ 1
51 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനക്കാരായ 15 പേരെ അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരനായ ഒരാളെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 20840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16910 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (80) ഡിസംബര്‍ രണ്ടിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 21 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 166 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18536 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2179 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2029 പേര്‍ ജില്ലയിലും 149 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 117
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 87
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 150
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 98
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 61
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 100
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 51
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 47
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 906
11 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 1764

ജില്ലയില്‍ 3692 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2438 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4098 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 107 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10228 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 119938, 749, 120687.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 101449, 1302, 102751.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4924, 132, 5056.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4050, 24, 4074.
6 സി.ബി.നാറ്റ് പരിശോധന 292, 2, 294.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 231138, 2209, 233347.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1563 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3772 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1850 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.50 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.36 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 80 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1304 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ഉതിമൂട്: ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ...

ബഡ്ജറ്റ് ടൂറിസം ബസ് പന്തളം ഡിപ്പോയിൽ നിന്നും പിൻവലിക്കുന്നത് എംഎൽഎ ഇടപെട്ട് തടഞ്ഞു

0
പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ്...

എട്ടുമാസം ഗർഭിണിയായ ഇരുപത്തിയൊന്നുകാരി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടത്തി

0
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി...

സമരങ്ങൾ മാത്രമല്ല പ്രശ്നപരിഹാരത്തിനുള്ള വഴി;സമരവിരാമത്തിന് പിന്നാലെ അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തൽ!

0
ന്യൂഡൽഹി: ജന്തർമന്തറിൽ സിജെപി നടത്തിവന്ന 37 ദിവസത്തെ സമരം സമാധാനപരമായി അവസാനിപ്പിച്ച...