സ്‌പോട് അഡ്മിഷന്‍ മാറ്റി
ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂന്മര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ പോളിടെക്‌നിക് കോളേജുകളില്‍ വെള്ളിയാഴ്ച (4)നടത്താനിരുന്ന സ്‌പോട് അഡ്മിഷന്‍ ഡിസംബര്‍ 5 ലേക്ക് മാറ്റിവെച്ചതായി നോഡല്‍ പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം
ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സാഹചര്യത്തില്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് നീക്കണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുജനങ്ങള്‍ ഇത് ഒരു നിയമപരമായ മുന്നറിയിപ്പായി കാണണം. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുളള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ ; വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ്, ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി കൂടുതല്‍വിവരങ്ങള്‍ക്ക്: 0469 2785525, 8078140525.
ഐ.ടി.ഐ യില്‍ പ്ലംബര്‍ ട്രേഡ് ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുളള ഏകവത്സര കോഴ്‌സായ പ്ലംബര്‍ ട്രേഡില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളളവര്‍ 4 ന് രാവിലെ 10 ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌പോട്ട് അഡ്മിഷന് ഐ.ടി.ഐ ചെന്നീര്‍കരയില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710.
സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ നാളെ (04) നടക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ രാവിലെ 9.30ന് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജനറല്‍, ഈഴവ വിഭാഗം- റാങ്ക് 30500 വരെയും , മുസ്ലീം എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍, എസ്.സി, ബാക്ക് വേഡ് ഇന്‍ ഹിന്ദു എന്നീ വിഭാഗത്തിലുളളവര്‍ റാങ്ക് 40500 വരെയും ധീവര ആന്‍ഡ് റിലേറ്റഡ് കമ്മ്യൂണിറ്റീസ് ,കുടുംബി, കുശവന്‍ ആന്‍ഡ് റിലേറ്റഡ് കമ്മ്യൂണിറ്റീസ് , അംഗപരിമിതര്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, എസ്.ടി, ചില്‍ഡ്രന്‍ ഓഫ് എക്‌സ് സര്‍വീസ് മാന്‍ എന്നീ വിഭാഗത്തിലുളള രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഡ്മിഷനില്‍ പങ്കെടുക്കാം. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ ഭക്ഷണവും വെളളവും കരുതണം. കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷകനോ, രക്ഷിതാവോ ഹാജരായാല്‍ മതി. കോവിഡ്
പ്രോട്ടോകോള്‍ എല്ലാവരും ക്യത്യമായി പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495204101, 9447113892.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ; താത്കാലിക സെലക്ട് ലിസ്റ്റ്
പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 2021-23 വര്‍ഷം അറിയിക്കാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി താത്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. പരാതിയുളളപക്ഷം ഈ മാസം 31 ന് മുന്‍പായി പരാതി സമര്‍പ്പിക്കാം.
താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുളള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ വോട്ടര്‍മാര്‍ അവരുടെ താത്കാലിക തിരച്ചറിയല്‍ കാര്‍ഡ് നാളെ (4) മുതല്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിലുളള സമയത്ത് ഗ്രാമപഞ്ചായത്തില്‍ നേരിട്ടെത്തി കൈപ്പറ്റണമെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാന ഘട്ടം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമല്ലായെങ്കില്‍ അവര്‍ക്കായി പ്രത്യേകം തിരിച്ചറിയല്‍ രേഖ ഈ മാസം ഏഴുവരെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ടര്‍മാര്‍ നേരിട്ട് ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ഫോണ്‍-04734 240637