Saturday, July 5, 2025 3:24 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തും.

ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനസന്ദേശമായ ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം (ഗ്ലോബല്‍ സോളിഡാരിറ്റി ആന്‍ഡ് ഷെയേഡ് റെസ്‌പോണ്‍സിബിലിറ്റി) എന്ന വിഷയത്തിലാണ് ഷോര്‍ട്ട് ഫിലിം തയാറാക്കേണ്ടത്. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം അഞ്ച് മിനിട്ടില്‍ കൂടരുത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മൊബൈല്‍ഫോണിലോ മറ്റ് ക്യാമറകളിലോ ഷൂട്ട് ചെയ്യാം. അഭിനേതാക്കളുടെ എണ്ണം എത്ര വേണമെങ്കിലുമാകാം. പൂര്‍ണ്ണമായും വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തില്‍ വേണം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ഷോര്‍ട്ട് ഫിലിമിന് ഇഷ്ടമുളള പേര് നല്‍കാം.

പൂര്‍ത്തിയാക്കിയ ഫിലിമുകള്‍ ഈ മാസം 28 ന് മുന്‍പ് [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും. പങ്കെടുക്കുന്ന എല്ലാ നേഴ്‌സിംഗ് കോളജുകള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സ്ഥാപനങ്ങളില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

ലേലം 23 ന്
കേരള ജല അതോറിറ്റി, അടൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയില്‍ തിരുവല്ല കല്ലിശ്ശേരി ജലശുദ്ധീകരണ ശാലകളുടെ സമീപം ജലഅതോറിറ്റിയുടെ പൊളിച്ചു മാറ്റിയ ക്ലാരിഫയര്‍ ബ്രിജിന്റെ സ്റ്റീല്‍, അലുമിനിയം ഭാഗങ്ങള്‍ ഈ മാസം 23 ന് ഉച്ചയ്ക്ക് 2.30 ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ജല അതോറിറ്റിയുടെ തിരുവല്ലയിലെ പുതിയ ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുളളവര്‍ ലേലദിവസം ഉച്ചയ്ക്ക് 2.30 ന് മുന്‍പായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 224839.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിനോദ സഞ്ചാര വകുപ്പില്‍ കുക്ക് (കാറ്റഗറി നം.564/2013) തസ്തികയിലേക്ക് 8960-14260 രൂപ ശമ്പള നിരക്കില്‍ 09.08.2017 ല്‍ നിലവില്‍ വന്ന 779/17/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് പട്ടിക 10.08.2020 അര്‍ദ്ധരാത്രിയില്‍ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 11.08.2020 പൂര്‍വാഹ്നത്തില്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 കാലയളവിലേക്കുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്‌ററ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ടോ അല്ലെങ്കില്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരമോ പരിശോധിക്കാം. പരാതിയുളളവര്‍ ഈ മാസം 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 224810.

അപേക്ഷ ക്ഷണിച്ചു
കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പി.ഒ, പത്തനംതിട്ട എന്ന വിലാസത്തില്‍ ഈ മാസം 31 നകം അയയ്ക്കാം. ഫോണ്‍ : 8547126028.

മൂലൂര്‍ അവാര്‍ഡിനായി കൃതികള്‍ ക്ഷണിച്ചു
ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി, സരസകവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരുടെ സ്മരണയ്ക്കായി മികച്ച കവികള്‍ക്കു നല്‍കുന്ന 35-ാമത് മൂലൂര്‍ അവാര്‍ഡിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 25001 -രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മൂലൂര്‍ അവാര്‍ഡ്. നവാഗത കവികളെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന ആറാമത് മൂലൂര്‍ പുരസ്‌കാരത്തിനു കവിതകള്‍ ക്ഷണിച്ചു. പുസ്തക രൂപത്തില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവരെയാണ് 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് ക്ഷണിച്ചത്.

മികച്ച കവിതയ്ക്കുള്ള 35-ാമത് മൂലൂര്‍ അവാര്‍ഡിന് കൃതികളുടെ നാലു പ്രതികളും നവാഗത കവികള്‍ക്കുള്ള മൂലൂര്‍ പുരസ്‌കാരത്തിന് ഒരു കവിതയുടെ നാലു ഡിറ്റിപി പ്രതികളും ജനുവരി 20 ന് മുമ്പായി ലഭിക്കത്തക്കവിധം വി. വിനോദ്, ജനറല്‍ സെക്രട്ടറി, മൂലൂര്‍ സ്മാരകസമിതി, ഇലവുംതിട്ട പിഒ പിന്‍ 689625, പത്തനംതിട്ട ജില്ല (ഫോണ്‍:9496045484 )എന്ന വിലാസത്തില്‍ അയച്ചു നല്‍കണം.

പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവ്
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഈ മാസം 24 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പ്രൊജക്ട്, സന്തോഷ് സൗണ്ട് സിസ്റ്റത്തിന് എതിര്‍വശം, ആനപ്പാറ പിഒ, പിന്‍: 689645 എന്ന വിലാസത്തില്‍ അയയ്ക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: 0468 2325294, 9747449865. ഇമെയില്‍: [email protected]

നവോദയ പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 23 ന് രാവിലെ 10 മുതല്‍ 3.30 വരെ ജി.എച്ച്.എസ് കോഴഞ്ചേരിയില്‍ അപേക്ഷ സ്വീകരിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്യാമ്പുകളില്‍ എത്തി അപേക്ഷകള്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കുരിശുമൂട്-വി കോട്ടയം റോഡില്‍ ഗതാഗതനിയന്ത്രണം
കുരിശുമൂട്-വി കോട്ടയം റോഡില്‍ ബി എം. ആന്റ് ബി.സി ടാറിംഗ് നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഈ മാസം 23, 24 തീയതികളില്‍ നിയന്ത്രിക്കുന്നതിനാല്‍ താഴൂര്‍ കടവില്‍ നിന്നുള്ള വാഹനങ്ങള്‍ പൂങ്കാവ് – വി കോട്ടയം റോഡിലൂടെയും വി കോട്ടയത്തുനിന്നുള്ള വാഹനങ്ങള്‍ പുങ്കാവ് -താഴൂര്‍ കടവ് റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...