സൗജന്യ പരിശീലനം
കോന്നി എലിമുളളുംപ്ലാക്കല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയന്‍സ്, ടി.എച്ച്.എസ്.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി പൂര്‍ത്തിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15 ദിവസം നീളുന്ന സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.ihrd.ac.in, caskonni.ihrd.ac.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍ : 0468 2382280, 8547005074,9947193877.
ഹാന്‍വീവില്‍ 40 ശതമാനം ഡിസ്‌കൗണ്ട്
ഹാന്‍വീവില്‍ ക്രിസ്തുമസ് വില്‍പന മേളയോട് അനുബന്ധിച്ച് പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, കസവു സാരികള്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കുര്‍ത്തകള്‍, ബാലരാമപുരം ഡബിള്‍ മുണ്ടുകള്‍, ബെഡ് ഷീറ്റ് തുടങ്ങി ഗുണനിലവാരമുളള തുണിത്തരങ്ങള്‍ ലഭിക്കും. 40 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വായ്പാ സൗകര്യം ലഭ്യമാണ്. അഞ്ച് തവണകളായി പണമടച്ചാല്‍ മതി. ഫോണ്‍: 9895367834.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെമിസ്ട്രി, ബോട്ടണി, ഹിന്ദി, സംസ്‌കൃതം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും വയസും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 29 ന്് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. കെമിസ്ട്രി, ബോട്ടണി, സുവോളജി വിഭാഗക്കാര്‍ രാവിലെ 10 നും കൊമേഴ്സ്, ഹിന്ദി, സംസ്‌കൃതം വിഭാഗക്കാര്‍ ഉച്ചയ്ക്ക് രണ്ടിനും ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468 2263636. ഇ മെയില്‍: [email protected].
ഹോസ്റ്റല്‍ ഫീസും ലൈബ്രറി പിഴയും അടയ്‌ക്കേണ്ടതില്ല
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൊഫഷണല്‍ കോളജുകള്‍, സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ കോളജുകള്‍, എയ്ഡഡ് കോളജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് 2020 മാര്‍ച്ച് 23 മുതല്‍ 2020 മേയ് 15 വരെയുള്ള ഹോസ്റ്റല്‍ ഫീസ്, ലൈബ്രറി പിഴ എന്നിവ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
2020 നവംബര്‍ ഒന്നിനു ശേഷം കോളജുകള്‍ തുറക്കുന്നതു വരെ ഈ ഇളവ് ബാധകമാണ്. കോളജുകളില്‍ നിന്ന് പുറത്തുപോകുന്നതിനുമുമ്പ് കുടിശിക അടയ്‌ക്കേണ്ട അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും നിര്‍ദേശം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020 – 23 രണ്ടാംപാദം പ്രഖ്യാപിച്ചു. സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കും. ഐഡിയ രജിസ്ട്രേഷന്‍ https://yip.kerala.gov.in/എന്ന പോര്‍ട്ടലില്‍ ഡിസംബര്‍ 31 വരെ നടത്താം.
2018 ല്‍ 203 പേരും 2019 ല്‍ 370 പേരും ഈ പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2018 – 21 ലെ പരിപാടിയില്‍ ഒന്‍പതു പേര്‍ക്കായി ആക്സിലറേറ്റഡ് ഇന്നോവേഷന്‍ ട്രാക്ക് ചലഞ്ചില്‍ 2,72,000 രൂപ ഗ്രാന്റായി അനുവദിച്ചു. നോര്‍മല്‍ ഇന്നൊവേഷന്‍ ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷന്‍ നടന്നു വരുന്നു. യുഎസ്എയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ നടത്തി വരുന്നതിനു സമാനമായ പ്രോത്സാഹന പരിപാടിയായാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്ത് കോട്ടമല വാര്‍ഡിലെ കുഴിപ്പറമ്പില്‍പടി – കണ്ടത്തിങ്കല്‍ തടത്തില്‍ റോഡില്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിയുന്നതുവരെ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അയ്യപ്പഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍, ആര്‍ടി ലാംബ്, എക്‌സ്പ്രസ് നാറ്റ് പരിശോധനയ്ക്ക് വിധേയമാകാം.
ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം കൂടുതലായതിനാല്‍, എല്ലാ തീര്‍ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍ടിപിസിആര്‍ അടിസ്ഥാനമാക്കി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.