Saturday, July 5, 2025 1:04 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാര്‍ഷിക ജനറല്‍ബോഡി യോഗം
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-2020 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം 2021 ജനുവരി എട്ടിന് രാവിലെ 11 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും. ഫോണ്‍: 9495204988, 9446425520.

പള്‍സ് പോളിയോ പ്രോഗ്രാം ജനുവരി 17 ന്
ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 17 ന് പള്‍സ് പോളിയോ വാക്സിന്‍ വിതരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അഞ്ച് വയസു വരെ പ്രായമുളള 68064 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളിമരുന്ന് നല്‍കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 975 ബൂത്തുകള്‍ സജ്ജീകരിക്കും.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പോളിയോ വാക്സിന്‍ വിതരണം നടക്കുക. ബൂത്തുകളില്‍ തിരക്ക് ഉണ്ടാകാത്ത വിധത്തില്‍ സജ്ജീകരണങ്ങള്‍ നടത്തും. മാസ്‌ക് ഉപയോഗം, ശാരീരിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ നിര്‍ബന്ധമായും പാലിക്കണം. വാക്സിന്‍ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി എ.ഡി.എം അലക്സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഹോമിയോ, ഭാരതീയ ചികിത്സാ വകുപ്പ്, ഡി.എം.ഒ മാര്‍, ആര്‍സിഎച്ച് ഓഫീസര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആട് വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം(വെബിനാര്‍) നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711.

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പത്തനംതിട്ട ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ജനുവരി 20 ന് കളക്ടറേറ്റില്‍ രാവിലെ 11.30 ന് നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് , നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് (ബാധകമായിട്ടുളളവര്‍ക്ക്), വിധവകള്‍ പുനര്‍ വിവാഹിതരായിട്ടില്ലായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും മെമ്മോയും സഹിതം അന്നേ ദിവസം രാവിലെ 11 ന് പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) മുമ്പാകെ ഹാജരാകണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം.

ഭാഗ്യകുറി ക്ഷേമനിധി പെന്‍ഷന്‍
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന അംഗങ്ങളില്‍, 2020 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ അക്കൗണ്ടില്‍ ക്രെഡിറ്റാകാത്ത പത്തനംതിട്ട ജില്ലയിലെ പെന്‍ഷണര്‍മാര്‍ ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

സ്‌കോളര്‍ഷിപ്പിനുളള അപേക്ഷാ തീയതി നീട്ടി
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സിന് പ്രവേശനം(2020-21 അധ്യയന വര്‍ഷത്തില്‍) ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനു ഓണ്‍ലൈനായി ksb.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222104.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളക്കെട്ട് ; മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര ദുരിതം

0
തിരുവല്ല : മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര...

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ...

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...