Monday, May 20, 2024 12:06 am

അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചു , എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത ബന്ധങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കും. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചുവെന്ന കസ്റ്റംസ് വാദം ശരിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ കഴിഞ്ഞദിവസം കസ്റ്റംസ് നടത്തിയ വാദങ്ങള്‍ ഇങ്ങനെയായിരുന്നു. വിദേശ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിവുണ്ടായിട്ടും ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയും മുഖ്യമന്ത്രിയുമായുള്ള ബന്ധവും സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തതായി അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയില്‍ ശിവശങ്കര്‍ മുഖ്യപങ്കുവഹിച്ചതായി കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധ കുറ്റകൃത്യത്തിന്റെ ഗൗരവമറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വാദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...