Monday, April 21, 2025 10:34 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം
കോവിഡ് -19 പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള രണ്ടാംഘട്ട ഭക്ഷ്യ ധാന്യ കിറ്റ് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഈ മാസം 18ന് മുന്‍പായി കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. 18ന് ശേഷം അവശേഷിക്കുന്ന കിറ്റുകള്‍ ആവശ്യമുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിതരണം ചെയ്യും. ഫോണ്‍: 0468 2325168

ശബരിമല മകരവിളക്ക്: ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. ജനുവരി 13 മുതല്‍ 15 വരെയാണ് ഇവര്‍ക്ക് ചാര്‍ജ്. ജനുവരി 14നാണ് മകരവിളക്ക്. സന്നിധാനത്ത് തിരുവല്ല സബ്് കളക്ടര്‍ ചേതന്‍കുമാര്‍ മീണയും പമ്പയില്‍ എഡിഎം അലക്‌സ് പി തോമസും നിലക്കയില്‍ അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാറുമാണ് ചാര്‍ജ് ഓഫീസര്‍മാര്‍. ഇവരെ കൂടാതെ വിവിധ സ്ഥലങ്ങളില്‍ റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍മാര്‍ 38 പേരെ കൂടി നിയമിച്ചിട്ടുണ്ട്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്; മത്സര പരീക്ഷാ പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് പേര്, രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പേര്, വാട്‌സാപ് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഈ മാസം 11 ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം
ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ നാമ നിര്‍ദ്ദേശം ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ പത്തനംതിട്ട കളക്ടറേറ്റില്‍ ഈ മാസം 20 ന് രാവിലെ 11.30 ന് നടക്കും. ഇന്റര്‍വ്യൂവിന് അറിയിപ്പ് ലഭിച്ചവര്‍ മാത്രം അന്നേ ദിവസം ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222515.

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ സീറ്റൊഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ച്വറല്‍ ഡ്രാഫ്റ്റ്സ്മാന്‍, ഐ.സി.റ്റി.എസ്.എം, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, എന്നീ മെട്രിക്ക് ട്രേഡുകളില്‍ ഏതാനും ഒഴിവുകളുണ്ട്. 2020 ല്‍ ഐ.ടി.ഐ അഡ്മിഷന് അപേക്ഷ നല്‍കിയിട്ടുള്ളവരും പുതിയ അപേക്ഷകരും ഈ മാസം 11 ന് രാവിലെ 11 ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്പോട്ട് അഡ്മിഷന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468-2258710.

ലൈസന്‍സ് എടുക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര വ്യവസായ സഥാപനങ്ങളും മറ്റ് ഇതര സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള നിയമാനുസൃത ലൈസന്‍സ് എടുക്കണം. നിലവില്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും 2021 ജനുവരി 20-ാം തീയതിക്കു മുമ്പായി ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2362037

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് വി എസ് ജോയി

0
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം...

കോഴിക്കോട് കാർ യാത്രികരെ ആക്രമിച്ചു ; പത്ത് പേർക്കെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: കല്ലാച്ചി വളയം റോഡിൽ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ 10...