ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജുകളില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആറ് എന്‍ജിനിയറിംഗ് കോളജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലൈ 17ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in, ഇ-മെയില്‍ [email protected] മുഖാന്തിരം ലഭ്യമാണ്. കോളജുകള്‍: എറണാകുളം (04842575370, 8547005097), ചെങ്ങന്നൂര്‍ (04792451424, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038).
യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) 2020 – 23 നുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു. നോര്‍മല്‍ ഇന്നവേഷന്‍ ട്രാക് ചലഞ്ച് പ്രകാരം സെലക്ഷന്‍ നടന്നു വരുന്നു. യുഎസ്എയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് സമാനമായ പ്രോത്സാഹന പരിപാടിയായാണ് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2020 – 23 ലെ ഐഡിയ രജിസ്‌ട്രേഷന്‍ ജൂലൈ 28 വരെ ദീര്‍ഘിപ്പിച്ചു. വിശദാംശങ്ങള്‍ https://yip.kerala.gov.in/yipapp/index.php/PostIdea/index ല്‍ ലഭ്യമാണ്. 2020 – 23 ലെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ https://yip.kerala.gov.in/yipapp/index.php/PostIdea/index ല്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.
2018 മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കും. 2018 ല്‍ 203 പേരും 2019 ല്‍ 370 പേരും പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2018 – 21 ലെ പരിപാടിയില്‍ ഒന്‍പതു പേര്‍ക്ക് ആക്‌സലറേറ്റഡ് ഇന്നവേഷന്‍ ട്രാക്ക് ചലഞ്ചില്‍ 2,72,000 – തുക ഗ്രാന്റായി അനുവദിച്ചു.
മാലിന്യ സംസ്‌കരണം: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട- ജില്ലയില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം നിര്‍വഹിക്കാന്‍ താല്‍പര്യവും സാങ്കേതിക സംവിധാനങ്ങളുമുള്ള ഏജന്‍സികളില്‍ നിന്നും, വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതില്‍ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. അവസാന തീയതി ജൂലൈ 20. വിശദവിവരങ്ങള്‍ക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പത്തനംതിട്ട ഫോണ്‍ 0468 2322014, 9495151585.
ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക് തല അദാലത്ത് ഓഗസ്റ്റ് ഒന്നിന്
ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്ത് ഓഗസ്റ്റ് ഒന്നിന് നടത്തും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി തിരുവല്ല താലൂക്കിലുള്ള അപേക്ഷകര്‍ക്ക് ജൂലൈ 20 മുതല്‍ 24 ന് വൈകുന്നേരം അഞ്ചു വരെ തിരുവല്ലയിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.
ജില്ലകളില്‍ നടത്തിവരുന്ന പൊതുജനപരാതിപരിഹാര അദാലത്തുകള്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയത്.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.