എഞ്ചനീയറിംഗ് ട്രെയിനിയെ ആവശ്യമുണ്ട്
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ക്ലീന്‍ കേരളാ കമ്പനി ലിമിറ്റഡിന് എഞ്ചിനീയറിംഗ് ട്രെയിനിയെ ആവശ്യമുണ്ട്. 2020-ല്‍ പാസായ സിവില്‍ / മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകള്‍ ബയോഡേറ്റാക്കൊപ്പം [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 30 നകം അയക്കണം. ഫോണ്‍ 7558089933.
കുടിവെളളം മുടങ്ങും
മല്ലപ്പള്ളി ശുദ്ധജല വിതരണ പദ്ധതിയുടെ ശാസ്താംകോയിക്കല്‍ പമ്പ് ഹൗസില്‍ ഇന്റര്‍ കണക്ഷന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ തൃച്ചേപ്പുറം, പെരുമ്പാറ, ശാസ്താംകോയിക്കല്‍, മേലേപാടിമണ്‍, ചങ്ങാര്‍മല എന്നിവിടങ്ങളില്‍ ഈ മാസം 26, 27, 28 തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കില ഇറ്റിസിയില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
കൊട്ടാരക്കര കില ഇറ്റിസിയിലെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വളം, ജൈവവളം (അടങ്കല്‍ തുക: 1,24,150 രൂപ), കാര്‍ഷിക യന്ത്രോപകരണങ്ങള്‍ (അടങ്കല്‍ തുക: 69,500 രൂപ) എന്നീ വാങ്ങല്‍ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 30ന് രാവിലെ 11.30വരെ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2454621, 9400498679
സേവന ദാതാക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിലേക്ക് കാര്‍ഷികോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സേവനം ചെയ്തു കൊടുക്കുന്നതിനും കാര്‍ഷിക നഴ്സറി, ജൈവ ഉല്‍പ്പാദന ഉപാധികളുടെ തയാറാക്കല്‍, പോളിഹൗസ്, മഴമറ, നൂതന ജലസേചന രീതികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും അഭ്യസ്ഥവിദ്യരായ സേവന ദാതാക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 56 നും മദ്ധ്യേ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരും കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന് താല്‍പര്യം ഉള്ളവരുമായിരിക്കണം. മുന്‍കാല പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഈമാസം 30ന് മുന്‍പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കോന്നിയിലുള്ള ഓഫീസിലോ, കോന്നി മോഡല്‍ അഗ്രോസര്‍വീസ് സെന്ററിലോ സമര്‍പ്പിക്കണമെന്നു കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.