മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാവ് വസന്തകുമാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുബം ഏകദിന ഉപവാസം നടത്തിയിരുന്നു. പ്രദീപിന്റെ കൊലപാതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് അമ്മ ആരോപിച്ചു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നുവെന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച്‌ പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറര്‍ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂര്‍ക്കാവ് മൈലമൂടില്‍ ക്രഷറില്‍ നിന്നും ലോറി വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍ക്കോ ലോറി ഉടമയ്ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...