കേരള ലുക്ക്‌സ് എഹെഡ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്; ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം
കേരളത്തിന്റെ ഭാവി സാമ്പത്തിക പുരോഗതിയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന മേഖലകളിലെ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കേരള ലുക്ക്‌സ് എഹെഡ് എന്ന പേരില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കും. കൃഷി, മത്സ്യമേഖല, ഇ ഗവേണന്‍സ്, ഉന്നതവിദ്യാഭ്യാസം, വ്യവസായം, ഐറ്റി, സ്‌കില്‍ ഡവലപ്‌മെന്റ്, ടൂറിസം, വികേന്ദ്രീകൃതാസൂത്രണം എന്നീ മേഖലകളിലാണ് അവതരണവും ചര്‍ച്ചയും നടക്കുന്നത്. വികേന്ദ്രീകൃതാസൂത്രണം എന്ന സെഷന്‍ ഫെബ്രുവരി രണ്ടിന് നടക്കും. ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ എല്ലാ സെഷനുകളിലും എല്ലാവര്‍ക്കും പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ലിങ്ക് :
www.keralalooksahead.com, YouTube: https://bit.ly/2MaaDBX , Facebook: www.facebook.com/spbkerala.
പെന്‍ഷന്‍ ലഭിക്കാത്തവര്‍ അറിയിക്കണം
കേരള കൈതൊഴിലാളി, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍ എന്നീ ക്ഷേമ പദ്ധതികളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ബാങ്ക് അക്കൗണ്ടില്‍ സാങ്കേതിക തകരാറുള്ള ഗുണഭോക്താക്കളുടെ 2020 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ എത്രയും വേഗം ബാങ്കില്‍ നിന്നും വിവരം ശേഖരിച്ച് ജില്ലാ ഓഫീസില്‍ നേരിട്ടോ/ 0468-2220248 എന്ന ഫോണ്‍ നമ്പരിലോ അറിയിക്കണം.
മേട്രണ്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി എട്ടിന്
കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി എട്ടിന് രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. 50 നും 60 നും ഇടയില്‍ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍ പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹോസ്റ്റല്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ ഒഴികെ മറ്റ് അവധി ദിവസങ്ങള്‍ ലഭിക്കുന്നതല്ല. താല്പര്യമുള്ളവര്‍ പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിന് മീഡിയ അക്കാദമിയില്‍ ഹാജരാകണം.
ജില്ലാ ആസൂത്രണ സമിതി യോഗം ഒന്നിന്
ജില്ലാ ആസൂത്രണ സമിതിയോഗം ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായി ചേരും. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0468-2222725, 2222825 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 18-55 പ്രായപരിധിയിലുള്ള യുവതികളില്‍ നിന്നും വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ 4 ശതമാനം പലിശ നിരക്കില്‍ രണ്ടു ലക്ഷം രൂപ വായ്പതുകയുള്ള സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുള്ള അഞ്ജലി ബിഎല്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400068503
ഐ.എച്ച്.ആര്‍.ഡി: റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 18 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഏപ്രില്‍/മേയ് 2021-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഇന്റര്‍വ്യൂ
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുരി 4ന് രാവിലെ 11ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. ഈ ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.