ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം നാല്, അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ അഞ്ചു വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ വെബിനാര്‍ പരിശീലന ക്ലാസ് നടത്തും. താല്പര്യമുള്ളവര്‍ 9188522711 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
വല്ലന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് സോഡിയം ഫ്ളൂറൈഡ് ഓക്സലേറ്റ് ട്യൂബ്സ്, ക്ലോട്ട് ആക്ടിവേറ്റര്‍ ട്യൂബ്സ് തുടങ്ങി ഏഴിനം മെഡിക്കല്‍ ഉപകരണങ്ങളും കിറ്റുകളും ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 ന് രാവിലെ 11. മുദ്രവച്ച കവറില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി.എച്ച്.സി, വല്ലന എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍ : 8593058481.
സ്വയംതൊഴില്‍ വായ്പ നല്‍കും
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ 18 നും 55 നും ഇടയില്‍ പ്രായമുളള യുവതികളില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ നാലു ശതമാനം പലിശ നിരക്കില്‍ 2,00,000 രൂപ വായ്പ തുകയുളള സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയരുത്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുളള അഞ്ജലി ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9400068503.
പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗകാര്‍ക്ക് വായ്പ നല്‍കും
ജില്ലയിലെ പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ 18 നും 55 നും ഇടയില്‍ പ്രായമുളള യുവതികളില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ സ്വയം തൊഴില്‍, വിവാഹം, വാഹന (ഓട്ടോ റിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുളള കൊമേഴ്സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാന പരിധി 3,00,000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും എംസി റോഡില്‍ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുളള അഞ്ജലി ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9400068503.
വാഹന ലേലം
പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ഓട്ടോ, കാര്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക്, ബുളളറ്റ് തുടങ്ങിയ 51 വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാസം 17 ന് രാവിലെ 11 ന് ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസിനു സമീപമുളള ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും. ഫോണ്‍ 0468 2222873.
മഞ്ഞിനിക്കര പെരുനാള്‍ യോഗം
മഞ്ഞിനിക്കര പെരുനാളുമായി ബന്ധപ്പെട്ട് പളളി അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നാളെ (2) രാവിലെ 11ന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേരുമെന്ന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ താത്കാലിക നിയമനം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ പി എച്ച് സി യിലേക്ക് അനുവദിക്കപ്പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുളള അപേക്ഷകര്‍ ബയോഡേറ്റ സഹിതം ഈ മാസം നാലിന് ഉള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും /https://tender.lsgkerala.gov.in/pages/displayTender.php എന്ന
വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
റിസോഴ്സ് അധ്യാപക നിയമനം
പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് പരിശീലിപ്പിക്കുന്നതിനുമായി 10 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട 2020-21 പദ്ധതി കാലയളവിലേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും സഹിതം ഈ മാസം എട്ടിന് രാവിലെ 10 ന് തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള സമഗ്രശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0469-2600167
പ്രീ-സ്‌കൂള്‍ മുതല്‍ അഞ്ചാംക്ലാസ് വരെയുളള വിഭാഗത്തില്‍ രണ്ട് ഒഴിവുണ്ട്. യോഗ്യത- 50 ശതമാനത്തില്‍ കുറയാതെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ, അവസാന വര്‍ഷം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുളള വിഭാഗത്തില്‍ രണ്ട് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍), ഒന്നാം വര്‍ഷ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ബി.എഡ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിഭാഗത്തില്‍ എട്ട് ഒഴിവുണ്ട്. ഒന്‍പത്, 10 ക്ലാസുകള്‍ക്ക് യോഗ്യത- ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) അല്ലെങ്കില്‍ ബി.എഡ് (ജനറല്‍) രണ്ടു വര്‍ഷം ഡിപ്ലോമ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍.
11, 12 ക്ലാസുകള്‍ക്ക് യോഗ്യത-ബിരുദാനന്തര ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) അല്ലെങ്കില്‍ ബി.എഡ് (ജനറല്‍) രണ്ടു വര്‍ഷം ഡിപ്ലോമ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍.
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (2)
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (2) വൈകുന്നേരം നാലിന് ഓണ്‍ലൈനായി ചേരും. ഭേദഗതി ചെയ്ത പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണം.