റബര്‍ ഷീറ്റ് ലേലം 17 -ന്
കൊട്ടാരക്കര ഇറ്റിസിയില്‍ ഉദ്ദേശം രണ്ടര ടണ്‍ റബര്‍ ഷീറ്റ്, 200 കിലോ ഒട്ടുകറ എന്നിവയുടെ പുനര്‍ലേലം ഈ മാസം 17-ന് പകല്‍ 11.30 ന് നടത്തും. സീല്‍ വച്ച ക്വട്ടേഷനുകള്‍ അന്ന് പകല്‍ 11 വരെ നല്‍കാം. ഫോണ്‍: 9400498679.
ശിങ്കാരിമേള പരിശീലനത്തിന് പരിശീലകനെ ആവശ്യമുണ്ട്
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി നാറാണംമൂഴി പഞ്ചായത്തില്‍ ശിങ്കാരിമേള പരിശീലനം നല്‍കുന്നതിന് പരിശീലകനെ ആവശ്യമുണ്ട്. ശിങ്കാരിമേള പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഈ മാസം 15 ന് മൂന്നിന് മുന്‍പായി അപേക്ഷ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം. അന്നേ ദിവസം തന്നെ മൂന്നിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതാണെന്ന് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0468 2221807.
ഗതാഗത നിയന്ത്രണം
മൈലപ്ര ഗ്രാമപഞ്ചായത്ത് കൈരളീപുരം-പേഴുംകാട് (കുറുപ്പു മെമ്മോറിയല്‍) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി- അഡീഷണല്‍ മാത്ത്സ് കോഴ്സ്
സ്‌കോള്‍-കേരള മുഖേനയുളള വിഎച്ച്എസ്ഇ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്സിന്റെ 2020-22 ബാച്ചില്‍ ഈ മാസം 19 വരെ 60 രൂപ ഫൈനോടെ ഫീസ് അടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ടു ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖേന നേരിട്ടോ, തപാല്‍ മാര്‍ഗമോ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950 എന്ന നമ്പരിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണം.