കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സി.ആര്‍.പി.എഫ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സി.ആര്‍.പി.എഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം.

സിആര്‍പിഎഫിനെ ഉപയോഗിച്ച്‌ കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ സി.ആര്‍.പി.എഫ്. ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. പള്ളി സി.ആര്‍.പി.എഫിനെ ഉപയോഗിച്ച്‌ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരി എട്ടിന് മുന്‍പ് ജില്ലാ കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. സി.ആര്‍.പി.എഫ്. പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി.ആര്‍.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...