Monday, April 21, 2025 8:47 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പെട്രോളിയം ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി
പട്ടിക ജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പിനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കണം. അപേക്ഷകന് ഈ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ്, രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസ് കവിയരുത്. അപേക്ഷകനോ ഭാര്യയോ/ ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെളളകടലാസില്‍ തയാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ , ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ ഈ മാസം 25 നകം ലഭിക്കത്തക്ക വിധം അയയ്ക്കണം. ഫോണ്‍ :04734 253381.

സ്വീപ് പ്രശ്നോത്തരി മത്സരം 17ന്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടി(എസ്.വി.ഇ.ഇ.പി) യുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തിലുളള കുട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രശ്നോത്തരി മത്സരം ഈ മാസം 17 ന് വൈകിട്ട് ആറു മുതല്‍ ഏഴു വരെ ഓണ്‍ലൈനായി നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളളവിഷയത്തില്‍ അധിഷ്ഠിതമായ മത്സരമാണ് നടത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് https://forms.gle/iL1dZxRxxHrkQMEC7 എന്ന ലിങ്കില്‍രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് https://forms.gle/GeXwdqNPjBrFKop4A എന്ന ലിങ്കില്‍ കയറി ക്വിസില്‍ പങ്കെടുക്കാം.

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ളേ ചെയിന്‍ മാനേജ്മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (മൂന്നു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് (മൂന്നുമാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്‍, കൊല്ലം – 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കും. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ/മാതാപിതാക്കളുടെ പേര്, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. ജാതി /വരുമാന സര്‍ട്ടിഫിക്കറ്റുകളും രക്ഷിതാക്കള്‍ കേന്ദ്ര /സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ഈ മാസം 28 ന് മുന്‍പ് ലഭ്യമാക്കണം. ഫോണ്‍: 04735 227703.

സ്വര്‍ണ മെഡല്‍ വിതരണം
എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്് നേടിയ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും സ്വര്‍ണ മെഡല്‍ നല്‍കുന്നുണ്ട്്. 2019 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയ ജില്ലയിലെ 41 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള സ്വര്‍ണ മെഡല്‍ ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട മേലെ വെട്ടിപുറത്തുളള സുബല പാര്‍ക്കില്‍ വീണാ ജോര്‍ജ് എം.എല്‍.എ വിതരണം ചെയ്യുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2322712

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശിക വന്ന കാലാവധി കഴിഞ്ഞ വായ്പകളിലും റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമായിട്ടുളള വായ്പകളിലും വായ്പ ബാധ്യത തീര്‍ക്കുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴപലിശ ഇളവ് അനുവദിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ അടൂര്‍ റവന്യൂ ടവര്‍ റോഡില്‍ അമ്പാടി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04734-293677, 06282019240.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...