ഐ.എച്ച്.ആര്‍.ഡി കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.കോം (മാര്‍ക്കറ്റിങ്ങ്) കോഴ്സിലേക്ക് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.കോം മാര്‍ക്കറ്റിങ്ങ് കോഴ്സിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200രൂപ) അപേക്ഷിക്കാം.തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04802816270, 8547005078, വെബ്സൈറ്റ്: www.ihrd.ac.in
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകള്‍ക്കായുള്ള പ്രാഥമിക പരീക്ഷയ്ക്ക് തീയതി നീട്ടി നല്‍കും
ഫെബ്രുവരി 20, 25, മാര്‍ച്ച് 6 തീയതികളില്‍ നടത്തുന്ന പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകള്‍ക്കായുള്ള പ്രാഥമിക പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ ചുവടെ പറയുന്ന കാരണങ്ങള്‍ മൂലം പരീക്ഷയെഴുതുവാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട സ്വീകാര്യമായ രേഖകള്‍ സഹിതം അതാത് പരീക്ഷാ തീയതിക്ക് മുമ്പ് അപേക്ഷിച്ചാല്‍ അപേക്ഷകളുടേയും രേഖകളുടെയും വ്യക്തമായ പരിശോധനയ്ക്കു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഉത്തരവിന് വിധേയമായി പരീക്ഷാതീയതി 2021 മാര്‍ച്ച് 13 ലേക്ക് മാറ്റി നല്‍കും. അതാത് പരീക്ഷാതീയതിയ്ക്ക് മുന്‍പു ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളു.
പരീക്ഷാ ദിവസങ്ങളിലോ അടുത്ത ദിവസങ്ങളിലോ ഡെലിവറി ഡേറ്റ് വരുന്നവര്‍, പരീക്ഷാ ദിവസമോ തൊട്ടുമുന്‍പുള്ള ദിവസങ്ങളിലോ ഡെലിവറി കഴിഞ്ഞവര്‍, പരീക്ഷാ ദിവസങ്ങളില്‍ കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍, സീരിയസായ അപകടങ്ങള്‍ നടന്നിട്ടുളളവര്‍, പരീക്ഷാ ദിവസങ്ങളില്‍ അംഗീകൃത യൂണിവേഴ്സിറ്റി പരീക്ഷകള്‍, സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മറ്റു പരീക്ഷകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് തീയതി നീട്ടി നല്‍കും. കോവിഡ് രോഗികളെ ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളില്‍ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0468 2222665.
എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സില്‍ സീറ്റ് ഒഴിവ്
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ കോഴ്‌സിലേക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യത – 55 ശതമാനം മാര്‍ക്കോടുകൂടി ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്.സി ഇലക്ട്രോണിക്‌സ് /ബി. എസ്.സി ഐ.ടി/ / ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ബി.ടെക് ഇലക്ട്രോണിക്‌സ് / ബി എസ്.സി മാത്തമാറ്റിക്സ്/ ബി.എസ്.സി ഫിസിക്സ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ആനുകൂല്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066, 04682-224785.
ശുദ്ധമായ പാലുല്പാദനം; ഓണ്‍ ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 23 ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് മുഖേന ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തില്‍ ഓണ്‍ ലൈന്‍ പരിശീലനം നടക്കും. താത്പര്യമുളളവര്‍ക്ക് ഈ മാസം 22 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാട്സാപ്പുളള മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം.
പത്താംതരം കോമണ്‍ പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
പാലക്കാട് ജില്ലയില്‍ ഫെബ്രുവരി 20ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസില്‍ നമ്പര്‍ 2319 പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്താന്‍ നിശ്ചയിച്ച പത്താംതരം കോമണ്‍ പ്രിലിമിനറി പരീക്ഷ തൃത്താല ഡോ. കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 399901 മുതല്‍ 400200വരെ) ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം തൃത്താല ഡോ. കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2505398.
ആംബുലന്‍സ് ഡ്രൈവര്‍ താത്കാലിക നിയമനം
കോന്നി താലൂക്കാശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതന നിരക്കില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 24 ന് ഉച്ചയ്ക്ക് ഒന്നു വരെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കാം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ്എയ്ഡ് നോളജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഈ മാസം 27 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി പി.എം റോഡില്‍ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270.
വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
റാന്നി ടി ഡി ഒ ഓഫീസിന്റ നിയന്ത്രണപരിധിയില്‍ വരുന്ന ചാലക്കയം, ഗവി, മൂഴിയാര്‍, കൊക്കത്തോട് മണ്ണീറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിന് പദ്ധതിയുടെ അടങ്കല്‍ തുക 4,68,123 രൂപ. 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് സ്റ്റോര്‍ പര്‍ചേയസ് നിയമപ്രകാരം വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പത്തനംതിട്ട പട്ടികജാതി പട്ടികവര്‍ഗവികസന സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ ഫോം വിതരണം ചെയ്തു തുടങ്ങി. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ട്. ടെണ്ടര്‍ തുറക്കുന്ന തീയതി മാര്‍ച്ച് മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍ – 04735 227703 , ഇ-മെയില്‍ [email protected]