കോന്നി മെഡിക്കല്‍ കോളജ് ; 241 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജിന്റെ 241 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍കോളജ് വരെ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അനുവദിച്ച 240 കോടിയില്‍ 218 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി തുക ഗ്രീന്‍ ബില്‍ഡിങ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരും.
ആരോഗ്യമന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.

സമയ ബന്ധിതമായി രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി രാജ്യത്തെ മുന്‍നിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളേജിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റന്‍ഷന്‍ മൂന്ന് നിലയില്‍ നിര്‍മ്മിക്കും. അഞ്ച് നിലയിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 200 കുട്ടികള്‍ക്കുള്ള താമസ സൗകര്യമാണ് തയ്യാറാക്കുന്നത്. 235 പേര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആറു നിലയിലാണ് നിര്‍മ്മിക്കുന്നത്.
11 നിലകളില്‍ നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാര്‍ട്ട്മെന്റുകള്‍ വീതം ഉണ്ടാകും. 1000 സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയവും നിര്‍മ്മിക്കും. മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്സി ബ്ലോക്ക്, ലോണ്‍ട്രി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കും.

രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 7000 ലിറ്റര്‍ ശേഷിയുള്ള ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിര്‍മ്മിക്കും. പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്.

യോഗത്തില്‍ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, സിപിഐ ജില്ലാ കമ്മിറ്റി അംഗം എ ദീപകുമാര്‍, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, എബ്രഹാം വാഴയില്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്. സജിത്ത് കുമാര്‍, ജില്ലാ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ശ്യാംലാല്‍, എച്ച്എല്‍എല്‍ പ്രൊജക്ട് മാനേജര്‍ ആര്‍.രതീഷ്‌കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....