പത്തനംതിട്ട നഗര മധ്യത്തിലെ മൂന്നു റോഡുകളുടെ നവീകരണം ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരമധ്യത്തിലെ മൂന്നു റോഡുകള്‍ ഒരു കോടി രൂപ ചിലവില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികളിലേക്കു കടന്നു. നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ജംഗ്ഷന്‍ – തൈക്കാവ് റോഡ്‌,  മാക്കാംകുന്ന് – പുന്നലത്തുപടി, ഡോക്ടേഴ്സ്  ലെയിന്‍ എന്നീ മൂന്നു റോഡുകളാണ്  ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് കൂടി പരിഹാരം കാണാന്‍ കഴിയും. പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, തൈക്കാവ് സ്‌കൂള്‍ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവേശിക്കാതെ പുതിയ കെ.എസ്.ആര്‍.ടി.സി , പ്രൈവറ്റ്  ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള സബ് റോഡ് കൂടിയാണ് ഇത്. വിദ്യാര്‍ത്ഥികള്‍, മറ്റു യാത്രികര്‍, വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയും.

നഗരത്തിലെ വണ്‍വേ റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉപ റോഡാണ് ഡോക്ടര്‍സ് ലെയിന്‍. ഗവണ്‍മെന്റ് ആശുപത്രിയും മറ്റു ധാരാളം ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സിലേക്കും എത്തുന്ന രോഗികള്‍ ആശ്രയിക്കുന്ന റോഡുകൂടിയാണ് ഇത്. സിഗ്‌നലുകളില്‍ കാത്തു നില്‍ക്കാതെ വേഗത്തില്‍ തന്നെ ആശുപത്രിയിലേക്ക് എത്തുവാന്‍ ഇതിന്റെ നവീകരണത്തിലൂടെ കഴിയും. ഇരു-മുച്ചക്ര വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും. സിഗ്‌നലുകളിലെ വാഹന തിരക്കിനും കുറവുണ്ടാകും.

ഓമല്ലൂര്‍, പുത്തന്‍പീടിക കോളേജ് ജംഗ്ഷന്‍ ഭാഗത്ത് നിന്നും വഴി വരുന്ന യാത്രക്കാര്‍ക്ക് ഇലന്തൂര്‍, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനു മാക്കാംകുന്ന് -പുന്നലത്തുപടി റോഡിനെ ആശ്രയിക്കുവാന്‍ കഴിയും.
കാലങ്ങളായുള്ള ആവശ്യമായിരുന്നു ഈ മൂന്ന് റോഡുകളുടെ പുനരുദ്ധാരണം. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരങ്ങളില്‍ ഒന്നാണ് ഉപറോഡുകളില്‍ കൂടിയുള്ള യാത്ര. എന്നാല്‍ വലിയ ഗട്ടറുകളും മറ്റു തകര്‍ന്ന ഭാഗങ്ങളിലൂടെയും ഉള്ള യാത്രകള്‍ മൂലം വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകളും സമയനഷ്ടവും മൂലം എല്ലാവരും പ്രധാന റോഡുകള്‍ തന്നെ തിരഞ്ഞെടുക്കും. ഇങ്ങനെയുള്ള സബ് റോഡുകള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും നല്ല നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത് വഴി നഗരത്തിലേ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...