സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 917 ഉദ്യോഗസ്ഥരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ്, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, 18 വയസ് പൂര്‍ത്തിയായ മുന്‍ എസ്പിസി, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജലവിതരണം തടസപ്പെടും
പത്തനംതിട്ട ശുദ്ധജല വിതരണ ശൃംഖലയുടെ കല്ലറക്കടവ് സ്ഥിതി ചെയ്യുന്ന മെയിന്‍ പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 5 വെള്ളിയാഴ്ച ജലവിതരണം തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അഭിമുഖം മാറ്റിവച്ചു
ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ നാമകരണം ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 9, 10, 12 തീയതികളിലായി നിശ്ചയിച്ചിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
റാങ്ക് ലിസ്ററ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍)(കാറ്റഗറി നമ്പര്‍ 064/18) തസ്തികയില്‍ 10.02.2021 ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസറ്റ് നിലവില്‍ വന്നു. 0468 2222665