സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 917 ഉദ്യോഗസ്ഥരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ്, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, 18 വയസ് പൂര്‍ത്തിയായ മുന്‍ എസ്പിസി, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജലവിതരണം തടസപ്പെടും
പത്തനംതിട്ട ശുദ്ധജല വിതരണ ശൃംഖലയുടെ കല്ലറക്കടവ് സ്ഥിതി ചെയ്യുന്ന മെയിന്‍ പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 5 വെള്ളിയാഴ്ച  ജലവിതരണം തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിമുഖം മാറ്റിവച്ചു
ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ നാമകരണം ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 9, 10, 12 തീയതികളിലായി നിശ്ചയിച്ചിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

റാങ്ക് ലിസ്ററ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍)(കാറ്റഗറി നമ്പര്‍ 064/18) തസ്തികയില്‍ 10.02.2021 ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസറ്റ് നിലവില്‍ വന്നു. 0468 2222665

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....