ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സിഡിഎസുകളിലെ സംരംഭകരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നതിന് ആവശ്യമായ 58 രജിസ്റ്റര്‍ പ്രിന്റ് ചെയ്യുന്നതിനു മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 30 ന് മൂന്നിന് മുന്‍പായി ജില്ലാ കുടുംബശ്രീ മിഷനില്‍ സമര്‍പ്പിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം നാലിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468-2221807.
കുഴല്‍മന്ദം ഗവ. ഐടിഐയില്‍ ലിഫ്റ്റ് കോഴ്സ്
പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടി പാലക്കാട് കുഴല്‍മന്ദം ഗവ. ഐടിഐയില്‍ നടത്തി വരുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് മേയ് 15 ന് തുടങ്ങും. എസ്എസ്എല്‍സി കഴിഞ്ഞ 18 വയസ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിഐയുമായി ബന്ധപ്പെടാം. ഫോണ്‍ : 9061899611.