സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയം, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്‌സ് ലെയിന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍:-0468 2966649
റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം 22ന്
റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 22ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം അന്നേദിവസം 11.30 ന് നടക്കും.
നൈലോണ്‍ ഫാബ്രിക് സപ്ലൈ; ടെന്‍ഡര്‍ ക്ഷണിച്ചു
പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമിന്റെ അധീനതയിലുള്ള തദ്ദേശീയ മത്സ്യ വിത്തുല്പാദന കേന്ദ്രമായ ഐരാറ്റ് ഫാമിലെ ചോര്‍ച്ചയുള്ള സിമന്റ് കുളത്തില്‍ പിവിസി കോട്ടഡ് നൈലോണ്‍ ഫാബ്രിക് ലൈനിംഗ് ഇടുന്നതിന് ആവശ്യമായ 550 ജിസ്എം പിവിസി കോട്ടഡ് നൈലോണ്‍ ഫാബ്രിക്, വാട്ടര്‍ പ്രൂഫ്, ഹൈ ബ്രേക്കിംഗ് ആന്‍ഡ് ടിയറിംഗ് സ്‌ട്രെങ്ത്ത് എന്നീ ഗുണനിലവാരമുള്ള നൈലോണ്‍ ഫാബ്രിക് സപ്ലൈ ചെയ്ത് വര്‍ക്കുകള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 25ന് വൈകിട്ട് നാലുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ നമ്പര്‍: 0469 2968543
സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ നിയമനം
ഓമല്ലൂര്‍ പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ കം അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതന ജോലിക്കാതെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 19 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350237
ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് – 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണം.
ഇസിജി ടെക്‌നിഷ്യന്‍ നിയമനം: അഭിമുഖം 24ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസിജി ടെക്‌നിഷ്യന്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നു. വിഎച്ച്എസ്ഇ, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യന്‍ കോഴ്‌സ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുംശ. മേയ് 24 ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് അഭിമുഖം നടത്തും.