ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം ; ഡിജിപിക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചിരുന്നു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലാണ് വിജയാഘോഷം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച്‌ ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് തിരുവവനന്തപുരം സ്വദേശി അഡ്വ.എം. മുനീറിന്റെ പരാതിയില്‍ പറയുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ചിത്രവും ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പരാതി ഇങ്ങനെ:

തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടങ്ങിയത്. സാധാരണ പൗരന്മാരുടെ മൗലികാവകാശമായ ജീവനോപാധിയായ തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം പോലും ഈ ഉത്തരവ് മൂലം തടയപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി ജനങ്ങള്‍ ഈ കഷ്ടപ്പാടെല്ലാം സഹിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡില്‍ പെട്ട എകെജി സെന്ററില്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍, കാവല്‍ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും, കോടിയേരി ബാലഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ആന്റണി രാജു, ജോസ് കെ മാണി എന്നിവരുള്‍പ്പടെ 16 പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അവശ്യസേവന വിഭാഗത്തില്‍ പെട്ടവരൊഴികെ പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും ഇവര്‍ ലംഘിച്ചിരിക്കുകയാണ്. പ്രകടമായി തന്നെ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...