പശുക്കളിലെ കൃത്രിമ ബീജദാനവും ഗര്‍ഭകാല പരിരക്ഷയും
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ഈ മാസം 23 ന് രാവിലെ 11 മുതല്‍ പശുക്കളിലെ കൃത്രിമ ബീജദാനവും ഗര്‍ഭകാല പരിരക്ഷയും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ മാസം 23 ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് കൂടിക്കാഴ്ച 29ലേക്ക് മാറ്റി
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് ഈ മാസം 28 ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ 29 ന് രാവിലെ 11 ന് ഈ ഓഫീസില്‍ നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223983, 9447975728.
ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം ഡിജിറ്റല്‍ പഠനസൗകര്യത്തിനായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വിതരണത്തിന് 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറിലുള്ള ടെന്‍ഡറുകള്‍ ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം തിരുവല്ല ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ്.എസ്.കെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2600167, 9747823997 നമ്പറുകളില്‍ ബന്ധപ്പെടുക.
ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹുമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു.
ആകെയുള്ള സീറ്റുകളില്‍ 70% പട്ടികവര്‍ഗക്കാര്‍ക്കും 20% പട്ടികജാതിക്കാര്‍ക്കും 10% മറ്റ് പൊതു വിഭാഗത്തി നുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി, മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും. പ്രവേശനത്തിനുളള അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി പ്രോജക്ട് ഓഫിസ് ട്രൈബല്‍ ഡവലപ്‌മെന്റ് ആഫീസ്, ട്രൈബല്‍ എക്‌സ്പ്രഷന്‍ ഓഫീസ്, വടശ്ശേരിക്കര ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയ്‌റ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുളള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഈ സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പുകള്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് നിര്‍ബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യുണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍: 04735 251153.