Monday, May 5, 2025 12:26 pm

എഐ മേഖലയിൽ സഹകരിക്കാൻ ഇൻഫോസിസും മൈക്രോസോഫ്റ്റും ധാരണയായി

For full experience, Download our mobile application:
Get it on Google Play

(എഐ) മേഖലയിൽ സഹകരിക്കാൻ ഇൻഫോസിസും മൈക്രോസോഫ്റ്റും ധാരണയായി. ഇൻഫിയുടെ എഐ വിഭാഗമായ ടോപാസ് മൈക്രോസോഫ്റ്റിന്റെ അഷ്വർ ഓപ്പൺ എഐ സർവീസ്, അഷ്വർ കോഗ്നിറ്റീവ് സർവീസസ് എന്നിവയുമായി ചേർന്ന് എല്ലാ മേഖലകളിലേക്കുമുള്ള എഐ സേവനങ്ങൾ ആഗോള വിപണിക്കു നൽകാൻ ഇനി ഒരുമിച്ചു പ്രവർത്തിക്കും. ഡേറ്റയുടെയും എഐയുടെയും ജനാധിപത്യവൽക്കരണവും വരുമാനവർധനയും ഉയർന്ന ഉൽപാദനക്ഷമതയുമുൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾ അതിവേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള ഐടി വമ്പൻമാർ കൈകോർക്കുന്നത്.

ടോപാസിന് ഇനി അഷ്വർ ഓപ്പൺ എഐയുടെയും അഷ്വർ കോഗ്നിറ്റീവ് സർവീസസിന്റെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാകും. എഐ രംഗത്തെ സഹകരണത്തിന് ആഗോള എഐ, ചിപ് നിർമാണ വമ്പൻ എൻവിഡിയയുമായി ടാറ്റയും റിലയൻസും കഴിഞ്ഞ ദിവസം കരാറായിരുന്നു. എഐ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വ്യാപകമാക്കുകയാണ് വിദേശകമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം. മൈക്രോസോഫ്റ്റും ഇൻഫോസിസും കൂടി സഹകരണവുമായി എത്തുമ്പോൾ രാജ്യത്തെ എഐ വിപ്ലവത്തിന്റെ വേഗം കൂടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന....

നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ സംഭവം ; പിടിയിലായ അക്ഷയ സെന്റര്‍...

0
പത്തനംതിട്ട : നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ...

നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും പി കെ ശ്രീമതി

0
ദില്ലി : നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ...

സംസ്ഥാനത്തിൻ്റെ കടം വർധിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു : മുഖ്യമന്ത്രി:

0
പാലക്കാട്  : വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി....