എഐ മേഖലയിൽ സഹകരിക്കാൻ ഇൻഫോസിസും മൈക്രോസോഫ്റ്റും ധാരണയായി

For full experience, Download our mobile application:
Get it on Google Play

(എഐ) മേഖലയിൽ സഹകരിക്കാൻ ഇൻഫോസിസും മൈക്രോസോഫ്റ്റും ധാരണയായി. ഇൻഫിയുടെ എഐ വിഭാഗമായ ടോപാസ് മൈക്രോസോഫ്റ്റിന്റെ അഷ്വർ ഓപ്പൺ എഐ സർവീസ്, അഷ്വർ കോഗ്നിറ്റീവ് സർവീസസ് എന്നിവയുമായി ചേർന്ന് എല്ലാ മേഖലകളിലേക്കുമുള്ള എഐ സേവനങ്ങൾ ആഗോള വിപണിക്കു നൽകാൻ ഇനി ഒരുമിച്ചു പ്രവർത്തിക്കും. ഡേറ്റയുടെയും എഐയുടെയും ജനാധിപത്യവൽക്കരണവും വരുമാനവർധനയും ഉയർന്ന ഉൽപാദനക്ഷമതയുമുൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾ അതിവേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള ഐടി വമ്പൻമാർ കൈകോർക്കുന്നത്.

ടോപാസിന് ഇനി അഷ്വർ ഓപ്പൺ എഐയുടെയും അഷ്വർ കോഗ്നിറ്റീവ് സർവീസസിന്റെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാകും. എഐ രംഗത്തെ സഹകരണത്തിന് ആഗോള എഐ, ചിപ് നിർമാണ വമ്പൻ എൻവിഡിയയുമായി ടാറ്റയും റിലയൻസും കഴിഞ്ഞ ദിവസം കരാറായിരുന്നു. എഐ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വ്യാപകമാക്കുകയാണ് വിദേശകമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം. മൈക്രോസോഫ്റ്റും ഇൻഫോസിസും കൂടി സഹകരണവുമായി എത്തുമ്പോൾ രാജ്യത്തെ എഐ വിപ്ലവത്തിന്റെ വേഗം കൂടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...