കറാച്ചി: പച്ചക്കറി കണ്ടെയ്നറില്‍നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു. പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെയാണ് സംഭവം. ജാക്ക്സണ്‍ മാര്‍ക്കറ്റില്‍നിന്നുള്ള ആളുകള്‍ കണ്ടെയ്നര്‍ തുറന്നപ്പോള്‍ വിഷവാതകം പുറത്തുവരികയും തുടര്‍ന്ന് അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പച്ചക്കറി കണ്ടെയ്നറില്‍നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു ; പതിനഞ്ചുപേര്‍ ആശുപത്രിയില്‍
RECENT NEWS
Advertisment