കോഴ ആരോപണമുന്നയിച്ച സംസ്​ഥാന സെക്രട്ടറിയേറ്റ്​ അംഗം ഇ.സി. മുഹമ്മദിനെ ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: പി.എസ്​.സി ബോര്‍ഡ്​ മെമ്പര്‍ വിവാദത്തിനിടെ ഐ.എന്‍.എല്ലില്‍ പുറത്താക്കല്‍. കോഴ ആരോപണമുന്നയിച്ച സംസ്​ഥാന സെക്രട്ടറിയേറ്റ്​ അംഗം ഇ.സി. മുഹമ്മദിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന്​ പുറത്താക്കി.

അടിസ്​ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌​ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ്​​ നടപടിയെന്ന്​ ഐ.എന്‍.എല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്​ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ദേശീയ പ്രസിഡന്റിന്റെതാണ്​ നടപടിയെന്ന്​ വര്‍ക്കിങ്​ പ്രസിഡന്റ് ​ ബി. ഹംസ ഹാജി അറിയിച്ചു.

ഐ.എന്‍.എല്ലിന്​ ലഭിച്ച പി.എസ്​.സി ബോര്‍ഡ്​ മെമ്പര്‍ പദവി അബ്​ദുല്‍ സമദിന്​ നല്‍കിയത്​ 40 ലക്ഷം രൂപക്കാണെന്ന്​ ഇ.സി. മുഹമ്മദ്​ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ്​ ഇത്തരം അടിസ്​ഥാനരഹിതമായ കോഴയാരോപണം ഉന്നയിച്ചതെന്ന്​ ഐ.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം ത​ന്റെ ആരോപണം ശരിയായതിനാലാണ്​ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന്​ ഇ.സി. മുഹമ്മദ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...