പത്തനംതിട്ട : ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഒരാഴ്ച നീണ്ടു നില്ക്കുന്ന റിലീഫ് പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്തു നടന്ന പരിപാടികൾക്ക് ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജനറൽ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.എസ്.എം. ഹനീഫ, ആറന്മുള മണ്ഡലം പ്രസിഡന്റ് അജീസ് മുഹമ്മദ്, മുനിസിപ്പൽ പ്രസിഡന്റ് ജാഫർ ഖാൻ എന്നിവർ നേതൃത്വം നൽകി.
ഐ.എൻ.എൽ. സ്ഥാപക ദിനം ആചരിച്ചു
RECENT NEWS
Advertisment