ക്ഷീരമേഖലയിൽ സമാനതകൾ ഇല്ലാത്ത മുന്നേറ്റം : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അടൂർ : ക്ഷീരമേഖലയിൽ സംസ്ഥാനം കൈവരിച്ചിരിക്കുന്നത് സമാനതകൾ ഇല്ലാത്ത മുന്നേറ്റം ആണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിരവധി ആളുകളാണ് കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ മുന്നോട്ടു വരുന്നതെന്നും ക്ഷീരകർഷകർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ചിറ്റയം കൂട്ടിച്ചേർത്തു. ഏറത്ത് പഞ്ചായത്തിലെ 12,14 വാർഡുകൾ കേന്ദ്രീകരിച്ച് ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സംഘം പ്രസിഡന്റ് രാജേഷ് മണക്കാല അധ്യക്ഷനായിരുന്നു.

പാൽവിതരണ ഉദ്ഘാടനം മേലൂട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എ പി ജയനും പാൽ സമാഹരണ ഉദ്ഘാടനം റ്റി ആർ സി എം പി യു ഡയറക്റ്റഡ് ബോർഡ് അംഗം മുണ്ടപ്പള്ളി തോമസും നിർവഹിച്ചു. എസ് അച്യുതൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സന്തോഷ് ചാത്തന്നുപ്പുഴ, റ്റി ഡി സജി, രാജേഷ് അമ്പാടി, പഴകുളം ശിവദാസൻ, ശ്രീജാകുമാരി, അനിൽ പൂതക്കുഴി, സിന്ധു ആർ , ക്ഷീര വികസന ഓഫീസർ കെ പ്രദീപ്കുമാർ, ഗിരീഷ് കൃഷ്ണൻ, പി വിജയൻ, ബോർഡ് മെമ്പർ മുരളീധരൻ പിള്ള നമ്പൂരേത്ത് വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമ്മാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....