തിരുവനന്തപുരം : ഐ.എന്‍.എല്ലില്‍ നിന്ന് എ.പി അബ്ദുല്‍ വഹാബ് – കാസിം ഇരിക്കൂര്‍ പക്ഷങ്ങള്‍ പരസ്പരം പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഐ.എന്‍.എല്‍ പിളര്‍ന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. താന്‍ ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ വിഷയം എന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കാമെന്നും ദേവര്‍കോവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്. ഐ.എന്‍.എല്‍ ദേശീയ സംവിധാനമാണെന്നും സംസ്ഥാന സംവിധാനമല്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.