കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിയമസഭയില്‍. വിഷയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ റോജി എം.ജോര്‍ജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

“തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബി.ജെ.പി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം.” നോട്ടീസില്‍ ആവശ്യപ്പെട്ടു.

കേസില്‍ ബി.ജെ.പിയുമായി ഒത്തു തീര്‍പ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഒത്തുതീര്‍പ്പുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. കേസില്‍ പോലീസ് കുറ്റപത്രം നല്‍കുകയും ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കുകയും ചെയ്തിനു ശേഷമാണ് വീണ്ടും പ്രതിപക്ഷം അടിയന്തര പ്രമേയം സഭയില്‍ കൊണ്ടുവരുന്നത്. ബി.ജെ.പി നേതാക്കളെ സംരക്ഷക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ഇന്നും ഉന്നയിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...