കോഴിക്കോട് : തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കുന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാർലമെന്റികാര്യ സമിതിയുടെ ശുപാർശ രാജ്യം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവില്‍. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആർ.എസ്.എസ് മുദ്രാവാക്യമാണ് ഔദ്യോഗികമായി നടപ്പാക്കാൻ ശ്രമിക്കുന്നത്. വൈവിധ്യങ്ങളുടെ ഇന്ത്യയെ തകർത്ത് ഹിന്ദു രാജ്യം സ്ഥാപിക്കാനുള്ള സവർണ പദ്ധതി ഏതു വിധേനയും പരാജയപ്പെടുത്തുകയേ നിർവാഹമുള്ളൂവെന്ന് ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ഹിന്ദി നിർബന്ധമാക്കുന്ന ശുപാർശ രാജ്യം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ്
RECENT NEWS
Advertisment