Thursday, March 13, 2025 4:47 pm

മാവോയിസ്റ്റുകളെ തുരത്താന്‍ ഇന്‍സാസുമായി പോലീസ് ; അരകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് അക്രമിയെ നേരിടാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാവോയിസ്റ്റുകളെ തുരത്താനും സായുധശക്തി വര്‍ദ്ധിപ്പിക്കാനും സംസ്ഥാന പോലീസ് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കുന്നു. സംസ്ഥാനത്ത് ഘോരവനങ്ങള്‍ മാവോയിസ്റ്റുകളുടെ താവളങ്ങളാക്കുകയും പോലീസിനും ജനങ്ങള്‍ക്കും അവര്‍ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാണ് മൂന്നരക്കോടി രൂപ ചെലവില്‍ മിന്നല്‍ പ്രഹരത്തിന് ശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍ സ്വന്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

ഇഷാപുര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിന്ന് റൈഫിളുകള്‍ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി  പോലീസിന് അനുമതി നല്‍കി. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് സേനയ്ക്കും സായുധ ബറ്റാലിയനുമായിരിക്കും തോക്കുകള്‍ കൈമാറുക. 1998 മുതല്‍ മിലിട്ടറിയുള്‍പ്പെടെ ഇന്ത്യയിലെ സായുധ സേനകളുടെ ഉപയോഗത്തിലുള്ള ഇന്‍സാസ് ഇന്ത്യന്‍ നിര്‍മ്മിത റൈഫിളാണ്.

നാലേകാല്‍ കിലോഗ്രാം ഭാരമുള്ള ഇന്‍സാസ് റൈഫിളിന് 960 മില്ലി മീറ്ററാണ് ആകെ നീളം. ബാരലിന് 464 മില്ലി മീറ്റര്‍ നീളമുള്ള ഇന്‍സാസ് റൈഫിളുപയോഗിച്ച്‌ അരകിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെപ്പോലും നേരിടാം. ഭാരം കുറഞ്ഞ ഇനത്തില്‍പ്പെട്ട ഇന്‍സാസ് തോക്കുപയോഗിച്ച്‌ ഒരു സമയം 20 മുതല്‍ 30റൗണ്ട് വരെ വെടിയുതിര്‍ക്കാം. കാര്‍ഗില്‍ യുദ്ധത്തിലും കേരളത്തിന് പുറത്ത് നിരവധി മാവോയിസ്റ്റ് നക്സല്‍ ആക്രമണങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്‍സാസ് ഉപകരിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട കാര്‍ നഴ്‌സറിയിലേക്ക് ഇടിച്ചുകയറി അപകടം

0
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ നഴ്‌സറിയിലേക്ക് ഇടിച്ചുകയറി അപകടം. നടുവണ്ണൂര്‍ കരിമ്പാപ്പൊയില്‍...

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്

0
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍...

എംഡിഎംഎയും കഞ്ചാവും കൈവശം വെച്ച യുവാവ് പിടിയിൽ

0
കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ...

കോഴഞ്ചേരി പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന്‌ പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍

0
കോഴഞ്ചേരി : ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന്‌ പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍....