മാവോയിസ്റ്റുകളെ തുരത്താന്‍ ഇന്‍സാസുമായി പോലീസ് ; അരകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് അക്രമിയെ നേരിടാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാവോയിസ്റ്റുകളെ തുരത്താനും സായുധശക്തി വര്‍ദ്ധിപ്പിക്കാനും സംസ്ഥാന പോലീസ് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കുന്നു. സംസ്ഥാനത്ത് ഘോരവനങ്ങള്‍ മാവോയിസ്റ്റുകളുടെ താവളങ്ങളാക്കുകയും പോലീസിനും ജനങ്ങള്‍ക്കും അവര്‍ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാണ് മൂന്നരക്കോടി രൂപ ചെലവില്‍ മിന്നല്‍ പ്രഹരത്തിന് ശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍ സ്വന്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

ഇഷാപുര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിന്ന് റൈഫിളുകള്‍ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി  പോലീസിന് അനുമതി നല്‍കി. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് സേനയ്ക്കും സായുധ ബറ്റാലിയനുമായിരിക്കും തോക്കുകള്‍ കൈമാറുക. 1998 മുതല്‍ മിലിട്ടറിയുള്‍പ്പെടെ ഇന്ത്യയിലെ സായുധ സേനകളുടെ ഉപയോഗത്തിലുള്ള ഇന്‍സാസ് ഇന്ത്യന്‍ നിര്‍മ്മിത റൈഫിളാണ്.

നാലേകാല്‍ കിലോഗ്രാം ഭാരമുള്ള ഇന്‍സാസ് റൈഫിളിന് 960 മില്ലി മീറ്ററാണ് ആകെ നീളം. ബാരലിന് 464 മില്ലി മീറ്റര്‍ നീളമുള്ള ഇന്‍സാസ് റൈഫിളുപയോഗിച്ച്‌ അരകിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെപ്പോലും നേരിടാം. ഭാരം കുറഞ്ഞ ഇനത്തില്‍പ്പെട്ട ഇന്‍സാസ് തോക്കുപയോഗിച്ച്‌ ഒരു സമയം 20 മുതല്‍ 30റൗണ്ട് വരെ വെടിയുതിര്‍ക്കാം. കാര്‍ഗില്‍ യുദ്ധത്തിലും കേരളത്തിന് പുറത്ത് നിരവധി മാവോയിസ്റ്റ് നക്സല്‍ ആക്രമണങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്‍സാസ് ഉപകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...