Saturday, July 5, 2025 2:06 am

കീടനാശിനികളിലെ രാസപദാര്‍ഥം ചെടികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

For full experience, Download our mobile application:
Get it on Google Play

കീടങ്ങളെ നിയന്ത്രിക്കാനും നശിപ്പിക്കാനുമാണ് രാസപദാര്‍ഥങ്ങളടങ്ങിയ കീടനാശിനികള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ചെടികളിലാണ് പ്രയോഗിക്കുന്നതെങ്കില്‍, ഇത്തരം കീടനാശിനികളിലെ രാസപദാര്‍ഥം ആഗിരണം ചെയ്ത് പ്രവര്‍ത്തനക്ഷമമായ ചേരുവകളെ കലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം രാസപദാര്‍ഥങ്ങള്‍ ചെടിയെ ഹാനികരമായി ബാധിക്കുന്നില്ല. പക്ഷേ കീടങ്ങള്‍ക്കെതിരെയും ആക്രമിക്കുന്ന മറ്റു സൂക്ഷ്മ ജീവികള്‍ക്കെതിരെയും അനിശ്ചിതമായ കാലയളവില്‍ ചെടികള്‍ക്ക് പൊരുതിനില്‍ക്കേണ്ടി വരുന്നു. എങ്ങനെയാണ് കീടനാശിനികള്‍ ചെടികളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം.

ചെടികള്‍ ഈ അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികളെ ആഗിരണം ചെയ്ത് വേരുകളിലേക്കും തണ്ടിലേക്കും ഇലകളിലേക്കും വ്യാപിപ്പിക്കുന്നു. ചില കീടനാശിനികള്‍ ചെടികള്‍ക്കുള്ളിലെത്തിയാല്‍ മാറ്റമില്ലാതെ തന്നെ നില്‍ക്കും. എന്നാല്‍ മറ്റു ചിലത് രാസമാറ്റം സംഭവിച്ച ശേഷമാണ് കീടങ്ങളെ കൊല്ലാനുള്ള വിഷമായി പരിണമിക്കുന്നത്.
വെള്ളവും വളവും ചെടിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന അതേ കലകളിലൂടെയാണ് ഇത്തരം രാസപദാര്‍ഥങ്ങളും ദീര്‍ഘദൂരം സഞ്ചരിക്കുന്നത്.

ചില തരത്തിലുള്ള അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ മുകളിലേക്ക് സഞ്ചരിക്കുകയും ഇലകളിലും വളരുന്ന അഗ്രഭാഗത്തും ശേഖരിക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ള കീടനാശിനികള്‍ ഭൂമിക്കടിയിലുള്ള ഭാഗത്താണ് ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രാസപദാര്‍ഥത്തോട് പല രീതിയിലാണ് ചെടികള്‍ പ്രതികരിക്കുന്നത്. വിത്തിന്റെ ആവരണത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വിത്തുകളിലുള്ള ആക്രമണകാരിയായ കീടങ്ങളെ കൊല്ലുന്നു.

ഇലകളില്‍ പ്രയോഗിക്കുന്ന രീതിയിലും മണ്ണില്‍ ലായനിരൂപത്തില്‍ പ്രയോഗിച്ച് വേരുകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നു. ചെടിയുടെ തണ്ടുകളിലൂടെ കുത്തിവെക്കുന്നവയും പുറംഭാഗങ്ങളില്‍ പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കുന്നവയുമുണ്ട്.ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷാംശം കലരാനുള്ള സാധ്യതയുണ്ട്. ബീന്‍സിന്റെ ചെടികള്‍ ആഗിരണം ചെയ്യുന്ന സോഡിയം ഫ്‌ളൂറോഅസറ്റേറ്റ് ഇലകളെ ആക്രമിക്കുന്ന പ്രാണികളെ കൊല്ലുമെങ്കിലും ബീന്‍സില്‍ ഈ വിഷാംശം കലരും.

അടുത്ത കാലത്തായി ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നത് ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെയാണ്. തക്കാളിയില്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന പുള്ളിക്കുത്തുകള്‍ക്കെതിരെയും ഫിലോഡെന്‍ഡ്രോണിനെ ബാധിക്കുന്ന ചീയല്‍ രോഗത്തിനെതിരെയും വാള്‍നട്ടിലുള്ള ബ്ലൈറ്റ് രോഗത്തിനെതിരെയും പഴച്ചെടികളെ ബാധിക്കുന്ന ഫയര്‍ ബ്ലൈറ്റ് രോഗത്തിനെതിരെയും രാസപദാര്‍ഥങ്ങള്‍ പ്രയോഗിക്കാറുണ്ട്. വേര് ചീയല്‍, ഇലകളിലുണ്ടാകുന്ന വാട്ടരോഗം, വൈറസ് ഉണ്ടാക്കുന്ന അസുഖങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇത്തരം കീടനാശിനികള്‍ സഹായിക്കുന്നുണ്ടെങ്കിലും മനുഷ്യശരീരത്തിന് ഹാനികരമായേക്കാമെന്നത് ഓര്‍മിക്കപ്പെടേണ്ട വസ്തുതയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...