Monday, April 21, 2025 2:13 pm

അമ്പലമേട് പോ​ലീ​സ് സ്റ്റേഷനിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

ക​രി​മു​ക​ൾ: അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ജി​ല​ൻ​സ് കൊ​ച്ചി യൂ​നി​റ്റി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മ​ണ്ണ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ണ്ണ് മാ​ഫി​യ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​വ​രെ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നെ​ന്നും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും വി​ജി​ല​ൻ​സി​ന് പ​രാ​തി ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

സ്റ്റേ​ഷ​നി​ലെ ഡ്യൂ​ട്ടി ബു​ക്ക്, കാ​ഷ് കൈ​മാ​റു​ന്ന ര​ജി​സ്റ്റ​ർ, മ​ണ്ണ് എ​ടു​ക്കാ​ൻ കൊ​ടു​ത്തി​ട്ടു​ള്ള അ​പേ​ക്ഷ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് വി​ജി​ല​ൻ​സ് കൊ​ണ്ടു​പോ​യി. കൂ​ടാ​തെ ഈ ​സ​മ​യം സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ഴ്സ്​ പ​രി​ശോ​ധി​ച്ച് എ​ത്ര പ​ണം ഉ​ണ്ടെ​ന്നും സം​ഘം പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​സ​മ​യം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ന് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.12ഓ​ടെ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി എം.​കെ. മ​നോ​ജ്, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ മി​ല്ലി ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...

മുനമ്പം കേസിൽ വാദം കേൾക്കുന്നത് നീട്ടിവെച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ

0
കോഴിക്കോട്: മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു....

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...