തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. എല്ലായിടത്തും ഒരേ സമയത്ത് 14 സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഹോട്ടലുകളിലെ ഭക്ഷണങ്ങളിലെ വ്യത്തിഹീനമായ സാഹചര്യത്തെ കുറിച്ച് കോർപ്പറേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന നടക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയും തലസ്ഥാനത്തെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകളും നടത്തിയിരുന്നു. പിന്നാലെ ചേർന്ന യോഗത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം വരെ പരിശോധനകൾ ഉണ്ടാകും. ഏതെങ്കിലും ഹോട്ടലുകൾ വീഴ്ച വരുത്തിയാൽ ആ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുകയും വിശദാംശങ്ങൾ കോർപറേഷൻ ആരോഗ്യ വിഭാഗം പുറത്തുവിടുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ് ; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്. ജൂൺ...