Thursday, May 9, 2024 9:55 am

സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനകളില്‍ 51,000 രൂപ പിഴയീടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നാളിതുവരെ നടത്തിയ പരിശോധനകളില്‍ 13 കേസുകളിലായി 51,000 രൂപ പിഴയീടാക്കി. അയ്യപ്പഭക്തന്മാരില്‍ നിന്നും പാത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവക്ക് അമിത വില ഈടാക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കിയത്. കൂടാതെ കേടായ ഭക്ഷണസാധനങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

സന്നിധാനം ഡ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് രാത്രിയും പകലുമായി പരിശോധന നടത്തിവരുന്നത്. സന്നിധാനത്തെ വിവിധയിടങ്ങളില്‍ റവന്യൂ, ആരോഗ്യം, സര്‍വ്വേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുന്നൂറോളം വിശുദ്ധി സേനാംഗങ്ങള്‍ സാനിറ്റൈഷേന്‍ പ്രവൃത്തിയും നടത്തിവരുന്നു.

പകര്‍വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭ്യമുഖ്യത്തില്‍ സന്നിധാനത്ത് പ്രത്യേകമായി ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ച് സൂക്ഷിക്കാനും തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കാനും ഹോട്ടലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും കൈയ്യുറ ധരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും സന്നിധാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി. വിശുദ്ധി സേനാംഗങ്ങള്‍ക്കും ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങുന്നു

0
കോന്നി : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങുന്നു....

കാരക്കോണം മെഡിക്കൽ കോഴ ; സിഎസ്ഐ സഭാ മുൻ മോഡറേറ്റര്‍ അടക്കം 4 പ്രതികള്‍...

0
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ...

ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻ കുന്നിൽ ജനകീയ മാർച്ച് 11ന്

0
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിലെ മണ്ണെടുപ്പ് ശക്തമായതിനെ തുടർന്ന് 11...

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

0
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ...