വെബ് സീരീസിൽ നിന്ന് പ്രചോദനം ; മകൾ കാമുകന്റെയും അമ്മയുടെയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂനെ : പ്രണയ ബന്ധത്തെ എതിർത്ത 49 കാരനെ പ്രായപൂർത്തിയാകാത്ത മകളും കാമുകനും അമ്മയും ചേർന്ന് കൊലപ്പെടുത്തി. മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം കത്തിക്കുകയായിരുന്നു. ക്രൈം വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

മെക്കാനിക്കൽ എഞ്ചിനീയറായ ജോൺസൺ ലോബോ(49) ആണ് മരിച്ചത്. ജൂൺ ഒന്നിന് പൂനെ-അഹമ്മദ്‌നഗർ റോഡിലെ സനസ്‌വാദി ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ 302, 201 വകുപ്പുകൾ പ്രകാരം പൂനെ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിക്രാപൂരിനും വഡ്ഗാവ് ശേരിക്കും ഇടയിലുള്ള വിവിധ സ്ഥലങ്ങളിലെ 230 ഓളം സിസിടിവി ക്യാമറകളിൽ പോലീസ് പരിശോധിച്ചു.

ഇതിൽ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു കാറിനെക്കുറിച്ച് അധികൃതർക്ക് സൂചന കിട്ടി. വഡ്ഗാവ് ഷെരി സ്വദേശിയായ ജോയ് കസബെയുടെതാണ് കാർ എന്ന് പോലീസ് തിരിച്ചറിഞ്ഞു. ജോയിയുടെ മകൻ ആഗ്നെൽ കസബെ (23) മെയ് 31 മുതൽ കാർ ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ആഗ്നലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജോൺസൺ ലോബോയുടെ 17 വയസ്സുള്ള മകളുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് ആഗ്നെൽ പോലീസിനോട് വെളിപ്പെടുത്തി.

ജോൺസൺ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. എന്നാൽ ഭാര്യ സാന്ദ്ര (43) ബന്ധത്തെ പിന്തുണച്ചു. ഇത് ജോൺസണും സാന്ദ്രയും തമ്മിലുള്ള തർക്കത്തിന് കാരണമായി. മെയ് 30 ന് വസതിയിൽ വെച്ച് മൂവരും ചേർന്ന് ജോൺസണെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മെയ് 31 ന് രാത്രിയിൽ ആഗ്നലിന്റെ കാറിൽ സനസ്വാഡിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോയി. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ഇവിടെ ഉപേക്ഷിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചില ക്രൈം വെബ് സീരീസ് കണ്ടാണ് ആഗ്നലും സാന്ദ്രയും മകളും ജോൺസണെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...