Wednesday, May 14, 2025 10:34 pm

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്. വ്യാജ അക്കൗണ്ട് ഉപയോ​ഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്യുക. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.

ഇത് അറിഞ്ഞ് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഇയാള്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ന​ഗ്നചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെടുക. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനെക്കുറിച്ച്‌ പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മത്സ്യകര്‍ഷക അവാര്‍ഡ് മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന...