സ്വകാര്യ ബസുകളിലെ കാമറ സ്ഥാപിക്കല്‍ ; സമയപരിധി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കാമറ ഘടിപ്പിക്കാന്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്.

സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ബസിനുള്ളില്‍ കാമറ ഘടിപ്പിക്കണമെന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ക്യാമറയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....