കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി അശുദ്ധമായെന്ന് ആരോപണം ഉന്നയിച്ച് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് നാളെ ആഗസ്റ്റ് 14 ന് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിക്കും. തുടർന്ന് ഗാന്ധി പ്രതിമക്ക് മുമ്പിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പ്രസംഗിക്കും.

പ്രതിഷേധ മാർച്ചിലും യോഗത്തിലും പങ്കെടുക്കുവാൻ കോൺഗ്രസിന്റെ ജില്ലയിലെ ബൂത്ത് തലം മുതലുള്ള നേതാക്കളും ഭാരവാഹികളും പ്രവർത്തകരും വൈകിട്ട് 5-മണിക്ക് മുമ്പായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ എത്തിച്ചേരണമെന്ന് ഡി.സി.സി അഭ്യർത്ഥിച്ചു. ഹരിദ്ധ്വാനിയിൽ നടന്ന അധിക്ഷേപ സംഭവം അങ്ങേയറ്റം നികൃഷ്ഠവും ജനാധിപത്യം, സമത്വം, സാമൂഹ്യനീതി എന്നീ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായുള്ളതുമാണെന്നും ബി.ജെ.പി യുടേയും സംഘപരിവാറിന്റെയും ദുഷ്ട മുഖം വെളിപ്പെടുന്നതാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും സമുന്നതനായ  കോൺഗ്രസ് പ്രസിഡന്റിനെപ്പോലും അധിക്ഷേപിക്കുന്ന വിദ്വേഷ നടപടി ബി.ജെ.പി – സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തൊട്ടാകെ നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുവെയ്ക്കുവാനാണെന്നും ഇതിനെ കോൺഗ്രസ് പാർട്ടി ശക്തമായി ചെറുക്കുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...