വണ്ടിച്ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പോളിസി ഒപ്പിച്ച് സര്‍വീസ് ; സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വണ്ടിച്ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പോളിസി ഒപ്പിച്ച് സര്‍വീസ് നടത്തിയ  സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. എന്‍ഫോഴ്‌സ്മെന്റ് വിഭാഗം തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അല്‍ ബുസ്താന്‍ എന്ന ബസ് പിടികൂടിയത്. പരിശോധനയില്‍ ഇന്‍ഷുറന്‍സ് പോളിസി പേപ്പറില്‍ എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

കൂടുതല്‍ പരിശോധനയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു പോളിസി നിലവിലില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ സര്‍വീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി തിരൂര്‍ പോലീസിന് കൈമാറി. ബസ് ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെര്‍മിറ്റ് റദ്ദുചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷെരീഫ് പറഞ്ഞു.

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ :
വണ്ടിച്ചെക്ക് നല്‍കി ആദ്യം ബസ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പോളിസി പേപ്പര്‍ കൈക്കലാക്കും. ചെക്ക് മടങ്ങി പണം കിട്ടാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദുചെയ്യും. എന്നാല്‍ ഈ പോളിസി പേപ്പര്‍ ഉപയോഗിച്ചാണ് പിന്നീട് സ്വകാര്യ ബസ് സര്‍വീസ് നടത്തുക. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പരിവാഹന്‍ സൈറ്റില്‍ നോക്കിയാല്‍ ഇന്‍ഷുറന്‍സ് ഇല്ല എന്നു കാണിക്കുമെങ്കിലും പോളിസി പേപ്പര്‍ ഹാജരാക്കുന്നതോടെ വിട്ടയക്കാറാണ് പതിവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...